ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
കാഞ്ഞങ്ങാട്: കടലാഴങ്ങളുടെ വിസ്മയലോകം തീർത്ത അക്വാ എക്സ്പോയിലേക്ക് സന്ദർശകരുടെ തിരക്ക് വർധിച്ചു. സമുദ്ര ജലത്തിലും ശുദ്ധജലത്തിലും ജീവിക്കുന്ന വിവിധ തരത്തിലുള്ള മത്സ്യ ഇനങ്ങളുമായി അലാമിപ്പള്ളിയിൽ നടക്കുന്ന അണ്ടർവാട്ടർ ടണൽ അക്വേറിയം കാണാൻ ആയിരക്കണക്കിന് സന്ദർശകരാണ് പ്രദർശന നഗരിയിലെത്തുന്നത്.
ശീതീകരിച്ച അണ്ടർവാട്ടർ ടണലിനടിയിലൂടെ നടന്നുപോകുന്നവർക്ക് കടലിന്റെ അടിത്തട്ടിലെത്തിയ അനുഭൂതിയാണ് ലഭിക്കുന്നത്. അതിസുന്ദരിയായ കേരള ബ്യൂട്ടി മുതൽ അതിക്രൂരരായ പിരാന മത്സ്യം വരെയുള്ള അക്വാഎക്സ്പോ കാഴ്ചക്കാർക്ക് കടലിനടിയിലെ മാന്ത്രിക ലോകമാണ് തുറന്ന് നല്കുന്നത്.
കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള ആയിരക്കണക്കിനാൾക്കാർ ഇതിനകം അക്വാ എക്സ്പോ കണ്ടുകഴിഞ്ഞു. അതിവിരളമായ മത്സ്യ ഇനമായ അരാപൈമ, രാത്രിയിൽ മനുഷ്യന്റെ ശബ്ദത്തിൽ കരയുന്ന റെട്ടെയിൽ ക്യാറ്റ് ഫിഷ്, ആമസോൺ കാടുകളിൽ കാണപ്പെടുന്ന മാംസഭുക്കുകളായ പിരാന മത്സ്യങ്ങൾ കടൽ മത്സ്യങ്ങളായ ബട്ടർഫ്ലൈ, ബാറ്റ് ഫിഷ്, സ്റ്റാർഫിഷ്, ഹണിമൂൺഫിഷ്, വെജിറ്റേറിയൻ മത്സ്യമായ ജയന്റ് ഗൗരാമി എന്നിവയടക്കം മനുഷ്യർ ഇന്നേവരെ കണ്ടിട്ടില്ലാത്ത മത്സ്യഇനങ്ങൾ അക്വാ എക്സപോയുടെ സവിശേഷതയാണ്.
അണ്ടർവാട്ടർ ടണൽ അക്വേറിയത്തിൽ പ്രവേശിക്കുന്നവർക്കെല്ലാം അത്ഭുതങ്ങളുടെ രാവണൻ കോട്ടയിലെത്തിയ അനുഭവമാണുണ്ടാകുന്നത്. അക്വേറിയങ്ങൾക്ക് പുറമെ വൈവിധ്യമാർന്ന റൈഡുകൾ, ഫുഡ്കോർട്ടുകൾ മുതലായവയും അക്വാഫെസ്റ്റിലുണ്ട്. പ്രദർശനം മെയ് 27 വരെ നീണ്ടുനിൽക്കുമെന്ന് മാനേജർ ടി. മനോജും, കോ-ഓർഡിനേറ്റർ ബീരാൻ കുട്ടിയും അറിയിച്ചു.