അമ്പലത്തറ യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ വിചാരണ തുടങ്ങി

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: അമ്പലത്തറ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന അവിവാഹിത യുവതിയെ വിവാഹ വാഗ്ദാനം നൽകി പ്രലോഭിപ്പിച്ച്് കോഴിക്കോട്ടെ ലോഡ്ജ് മുറിയിലെത്തിച്ച് ബലാത്സഗത്തിനിരയാക്കിയ കേസിൽ വിചാരണ നടപടികൾ ആരംഭിച്ചു. 2019 ഡിസംബർ മാസത്തിലാണ് അമ്പലത്തറ യുവതിയെ കാഞ്ഞങ്ങാട് തെക്കേപ്പുറത്തെ അബ്ദുൾ അസീസിന്റെ മകൻ കമാൽ ഷാനിൽ 35, കോഴിക്കോട്ടെ ലോഡ്ജ് മുറിയിലെത്തിച്ച് ബലാത്സംഗത്തിനിരയാക്കിയത്.

പുതുവസ്ത്രങ്ങൾ വാങ്ങാനെന്ന വ്യാജേനയാണ് കമാൽ ഷാനിൽ യുവതിയെ കാഞ്ഞങ്ങാട്ട് നിന്നും കോഴിക്കോട്ടേയ്ക്ക് കൊണ്ടുപോയത്. കോഴിക്കോട്ടെ ലോഡ്ജ് മുറിയിൽ മുൻകൂട്ടി റൂം ബുക്ക് ചെയ്ത ശേഷമാണ് കമാൽ ഷാനിൽ യുവതിയെ തന്ത്രപൂർവ്വം കോഴിക്കോട്ടെത്തിച്ചത്. മോഹന വാഗ്ദാനങ്ങളിൽ മയങ്ങിയ യുവതി ഷാനിൽ തന്നെ വിവാഹം ചെയ്യുമെന്ന് ഉറച്ച് വിശ്വസിച്ചിരുന്നു. യുവതിയെ ഹോട്ടൽ മുറിയിൽ ബലാത്സംഗത്തിനിരയാക്കിയ ശേഷം യുവാവ് വിവാഹ വാഗ്ദാനത്തിൽ നിന്നും പിൻമാറി.

ഇതോടെ യുവതി അമ്പലത്തറ പോലീസിൽ പരാതിയുമായെത്തിയെങ്കിലും പോലീസ് കേസെടുക്കാതെ ഇവരെ തിരിച്ചയച്ചു. തുടർന്ന് യുവതി കാഞ്ഞങ്ങാട് ഡി.വൈ.എസ്.പിക്ക് നല്കിയ പരാതിയെത്തുടർന്നാണ് അമ്പലത്തറ പോലീസ് കമാൽ ഷാനിലിനെതിരെ കേസെടുത്തത്.

           സംഭവം നടന്നത് കോഴിക്കോട് കസബ പോലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ കേസ് പിന്നീട് കസബ പോലീസിന് കൈമാറി. 2020 ജനുവരിയിൽ കോഴിക്കോട് കസബ പോലീസ് റജിസ്റ്റർ ചെയ്ത കേസിൽ ഒരു വർഷത്തിന് ശേഷമാണ് കുറ്റപത്രം സമർപ്പിച്ചത്. കോഴിക്കോട് അതിവേഗ കോടതിയിലാണ് കേസിന്റെ  വിചാരണയാരംഭിച്ചത്. കമാൽ ഷാനിൽ യുവതിയിൽ നിന്നും 40000 രൂപയും 1പവൻ സ്വർണ്ണവും തട്ടിയെടുത്തിരുന്നു.

കുമ്പള സ്വദേശിനിയും മംഗളൂരുവിൽ താമസക്കാരിയുമായ വീട്ടമ്മയുടെ പക്കൽ നിന്നും 3.65ലക്ഷം രൂപ കടം വാങ്ങി തിരികെക്കൊടുക്കാത്ത സംഭവത്തിൽ വീട്ടമ്മ ജില്ലാ പോലീസ് മേധാവിക്ക് നല്കിയ പരാതിയിലും കമാൽ ഷാനിൽ പ്രതിസ്ഥാനത്താണ്.

LatestDaily

Read Previous

ഹാജിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്തു

Read Next

കടലാഴങ്ങളുടെ വിസ്മയ ലോകം തുറന്ന് അക്വാ എക്സ്പോ