ഇലക്ട്രിക് ബൈക്കുകൾ പരാജയം

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട്: അലയടിച്ച് കേരളത്തിലെത്തിയ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ കനത്ത പരാജയം. അറുപതിനായിരം രൂപയും അതിന് മുകളിലും നൽകി ഇലക്ട്രിക് ബൈക്ക് വാങ്ങിയവർ പലരും ചെന്നുചാടിയത് വൻ അബദ്ധത്തിലാണ്.

കാഞ്ഞങ്ങാട്ട് നാലോളം ഇലക്ട്രിക് ബൈക്ക് വിൽപ്പന കേന്ദ്രങ്ങൾതുറന്നുവെങ്കിലും മിക്ക സ്ഥാപനങ്ങളും പൂട്ടിപ്പോവുകയായിരുന്നു. ഇന്ധനം ലാഭിക്കുക എന്ന ലക്ഷ്യത്തോടെയാണ് യുവാക്കൾ പലരും പെട്രോൾ ബൈക്കുകൾ ഒഴിവാക്കി ഇലക്ട്രിക് ബൈക്കുകൾ സ്വന്തമാക്കിയതെങ്കിലും, വാഹനം റോഡിലിറക്കാൻ കഴിയാത്ത സ്ഥിതിയുണ്ടായതിനാൽ ഒഴിവാക്കുകയായിരുന്നു.

ദൽഹിയിലും മറ്റും ഇലക്ട്രിക് ബൈക്കുകൾ കത്തിപ്പോയതും, പതിവായി കേടുവന്ന്  വഴിയിൽ കുടുങ്ങിയതും, ഇലക്ട്രിക് ബൈക്കുകളിൽ ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്താൻ ഇടയാക്കി. കാഞ്ഞങ്ങാട് മുതൽ പടന്നക്കാടു വരെ അഞ്ചോളം ഇലക്ട്രിക് ബൈക്ക് വിൽപ്പന സ്ഥാപനങ്ങളാണ് പൂട്ടിപ്പോയത്. ഇലക്ട്രിക് ഓട്ടോയുടെ കാര്യവും മറിച്ചല്ല. ഇന്ധനലാഭം മോഹിച്ച് ഇലക്ട്രിക് ഓട്ടോ വാങ്ങിയവരും പെരുവഴിയിലാണ്.

LatestDaily

Read Previous

തിരോധാനത്തിന്റെ മൂന്നാം നാളിലും തലശ്ശേരി എസ്.ഐ.തിരിച്ചെത്തിയില്ല

Read Next

മരണം നടന്ന രാത്രി ഗഫൂർ ഹാജിയുടെ വീട്ടിലെ ക്യാമറ ഓഫ് ചെയ്തുവെച്ചു