തെലുങ്ക് സിനിമയും കാസർകോട്ടേയ്ക്ക്

സ്വന്തം പ്രതിനിധി

കാഞ്ഞങ്ങാട്: മലയാള സിനിമയ്ക്ക് പുറമെ തെലുങ്ക് സിനിമ ചിത്രീകരണവും കാസര്‍കോട് സജീവമാകുന്നു. നീലേശ്വരം സ്വദേശിനിയും മേപ്പടിയാന്‍, ഓട്ടർക്ഷ അടക്കമുള്ള മലയാള സിനിമയില്‍ അഭിനയിച്ച നടിയുമായ അപര്‍ണ്ണ നായികയായ പുതിയ തെലുങ്ക് സിനിമയായ ലൗ യൂ റാമിന്റെ ചിത്രീകരണത്തിനായി ആ സിനിമയിലെ അണിയറ പ്രവര്‍ത്തകര്‍ അടക്കം ബേക്കൽ കോട്ടയില്‍ സന്ദര്‍ശനം നടത്തി.

സംഘം കാഞ്ഞങ്ങാട് പ്രസ് ഫോറത്തില്‍ മീറ്റ് ദ പ്രസിലും പ ങ്കെടുത്തു. മലയാള സിനിമ പോ ലെ തന്നെയാണ് തനിക്ക് തെലുങ്ക് സിനിമയുമെന്ന് മീറ്റ് ദ പ്രസില്‍ അപര്‍ണ്ണ പറഞ്ഞു. ഒരു അതിഥിയായിട്ട് നല്ല രീതിയില്‍ തന്നെ തെലുങ്ക് സിനിമ പരിഗണിക്കുന്നുണ്ട്. വലിയ സിനിമ ഇന്‍ഡസ്ട്രി എന്ന നിലയില്‍ തെലുങ്ക് സിനിമയെ കണ്ടിരുന്നു.

എന്നാല്‍ അവിടെ എത്തിയപ്പോള്‍ അതല്ല അവസ്ഥയെന്നും അപര്‍ണ്ണ പറഞ്ഞു. തെലുങ്ക് ഭാഷയും പഠിച്ച് വരുന്നതായും അപര്‍ണ്ണ പറഞ്ഞു. അപര്‍ണ്ണ ഭാവിയുള്ള നടിയാണെന്നും, ലവ് യൂ റൂം പ്രണയ കഥയാണ് പറയുന്ന തെന്നും സിനിമയുടെ തിരകഥാകൃത്ത് ദശരഥ് കുമാര്‍ പറഞ്ഞു. ബാഹുബലിയടക്കമുള്ള സിനിമകള്‍ വന്ന ശേഷം തെലുങ്ക് സിനിമ അന്തരാഷ്ട്ര തലത്തിലേക്ക് ഉയര്‍ന്നതായും അദ്ദേഹം പറഞ്ഞു.

പ്രണയം ഇതിവൃത്തമാക്കിയെടുക്കുന്ന കുടുംബ ചിത്രമാണ് ലൗ യൂം റാം എന്ന് സംവിധായകന്‍ ഡി.വൈ ചൗധരി പറഞ്ഞു.  കളരിപ്പയറ്റ് അടക്കമുള്ള ആയോധന നൃത്ത കലയടക്കം പഠിച്ച് മലയാളിയെയും മലയാള ത്തെയും ഇഷ്ടമാണെന്ന് കൊറി യോഗ്രാഫറായ മഹാരാഷ്ട്രകാരന്‍ രോഹിത് കൂട്ടി ചേര്‍ത്തു.

സിനിമ നിർമ്മാതാവ് സുരേഷും മീറ്റ് ദ പ്രസില്‍ സംബന്ധിച്ചു. പ്രസ് ഫോറം സിക്രട്ടറി സെക്രട്ടറി ബാബു കോട്ടപ്പാറ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ടി.കെ നാരയണൻ അധ്യക്ഷത വഹിച്ചു. ട്രഷറർ ഫസലുറഹ്മാൻ നന്ദിയും പറഞ്ഞു.

LatestDaily

Read Previous

ഗഫൂർ ഹാജിയുടെ മരണം ; അന്വേഷണം ധൃതഗതിയിൽ

Read Next

സര്‍ക്കസ്സ് കൂടാരം ജെമിനി ശങ്കരന്‍റെ ജീവൻ