ഗഫൂർ ഹാജിയുടെ മരണം ; അന്വേഷണം ധൃതഗതിയിൽ

ബേക്കൽ : പൂച്ചക്കാട്ടെ ഗൾഫ് വ്യാപാരി ഗഫൂർ ഹാജിയുടെ മരണത്തെ തുടർന്നുള്ള അന്വേഷണം ധൃതഗതിയിൽ. പൂച്ചക്കാട് ഫാറൂഖ് മസ്ജിദ് റോഡിലുള്ള ഇരുനില വീട്ടിലെ കിടപ്പുമുറിയിൽ ദുരൂഹ സാഹചര്യത്തിൽ കാണപ്പെട്ട ഗഫൂർ ഹാജിയുടെ മരണത്തിൽ ബന്ധുക്കൾക്ക് സംശയം ജനിപ്പിക്കാത്തതാണ് ഇത് സംബന്ധിച്ച അന്വേഷണത്തിന് തടസ്സമായത്.

ഇതേ വീട്ടിൽ നിന്നും 600 പവൻ തൂക്കം വരുന്ന സ്വർണ്ണാഭരണങ്ങൾ അപ്രതൃക്ഷമായത് സംബന്ധിച്ച പരാതിയാണ് ഇപ്പോൾ പോലീസിന്റെ മുന്നിലുള്ളത്. ഗഫൂർ ഹാജി മരണപ്പെട്ടത് ഹൃദയാഘാതം മൂല മാണെന്ന് ബന്ധുക്കൾ സ്വയം ഉറപ്പിച്ചതിന്റെയടിസ്ഥാനത്തിലാണ് മറ്റു നടപടികളിലേക്ക് നീങ്ങാതെ മൃതദേഹം പൂച്ചക്കാട് ജുമാ മസ്ജിദ് പരിസരത്ത് മറവു ചെയ്തത്.

അതേ സമയം ഗഫൂർ ഹാജിയുടെ ഭാര്യക്ക് ആത്മീയ ചികിൽസ നൽകാൻ  ഇടക്കിടെ പൂച്ചക്കാട്ടെ വീട്ടിൽ എത്താറുള്ള സമീപ പ്രദേശത്തെ ഒരു ജിന്ന് സ്ത്രീ ഇപ്പോൾ പോലീസ് നിരീക്ഷണത്തിലാണ്. ആത്മീയ ചികിൽസയുടെ പിന്നാമ്പുറങ്ങളിലുണ്ടായ ദുരുദ്ദേശങ്ങളായിരിക്കാം മരണകാരണമെന്നാണ് നാട്ടുകാരിൽ ചിലർ അടക്കം പറയുന്നത് 

വിനീത ഹൃദയനും നിഷ്കളങ്ക മനസ്സുമുള്ള ഗഫൂർ ഹാജിയുടെ എന്തെങ്കിലും മോഹങ്ങളെ ചൂഷണം ചെയ്ത് തന്ത്രത്തിലൂടെ സ്വർണ്ണാഭരണങ്ങൾ ആത്മീയ ചികിത്സക്ക് പിന്നിലുള്ളവർ തട്ടിയെടുത്തിരിക്കുമോ എന്ന കാര്യത്തിലും സംശയങ്ങൾ ബലപ്പെട്ടിട്ടുണ്ട്.

LatestDaily

Read Previous

ഹാജിയുടെ പൊന്ന് തട്ടിയെടുത്ത ആളെ കണ്ടെത്തണം : ജിന്നുമ്മ

Read Next

തെലുങ്ക് സിനിമയും കാസർകോട്ടേയ്ക്ക്