സര്‍ക്കസ്സ് കൂടാരം ജെമിനി ശങ്കരന്‍റെ ജീവൻ

സ്വന്തം പ്രതിനിധി

കാഞ്ഞങ്ങാട്: റെയില്‍വേ സ്റ്റേഷന് സമീപം പ്രദര്‍ശനം നടത്തി വരുന്ന ജെമിനി സര്‍ക്കസ്സ് കൂടാരത്തില്‍ ഇന്നലെ മുതല്‍ നിറഞ്ഞ് നില്‍ക്കുന്നത് സ്ഥാപകന്‍ ജെമിനി ശങ്കരന്‍റെ ഓര്‍മ്മകള്‍. ശങ്കരന്റെ ഉടമസ്ഥതയിലുള്ള ജെമിനി സര്‍ക്കസ്സ് ഇന്നലെ ഉടമയുടെ മരണത്തിന്റെ ഓര്‍മകളിലും ഒഴിവില്ലാതെ സജീവമായിരുന്നു.

നേരത്തെ പ്രദര്‍ശനം പ്രഖ്യാപിച്ചതിനാല്‍ ജെമിനി ശങ്കരന്റെ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ ആദരാജ്ഞലികള്‍ അര്‍പ്പിച്ചായിരുന്നു ജെമിനി സര്‍ക്കസ്സ് ഇന്നലെ പ്രദര്‍ശനം നടത്തിയത്.  ശങ്കരന്റെ വേര്‍പാടില്‍ ദുഃഖം പ്രകടിപ്പിച്ച് ഇന്ന് പ്രദര്‍ശനം ഉണ്ടായിരിക്കില്ല. നിലവില്‍ ജെമിനി സര്‍ക്കസില്‍ ജെമിനി ശങ്കരന്‍ നേരിട്ട് ഉടമസ്ഥതയിലുണ്ടായിരുന്ന കാലത്തെ കുറച്ച് ആളുകളെയുള്ളു.

അതിലൊരാളായ ധര്‍മ്മടം സ്വദേശി മാനേജര്‍ രഘുനാഥ് ജെമിനി ശങ്കറിന്റെ ഓര്‍മ്മകള്‍ പങ്ക് വെച്ചു. നാല്‍പത് വര്‍ഷമായി രഘുനാഥ് ജെമിനി സര്‍ക്കസി ന്റെ ഭാഗമാണ്. മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ജെമിനി സര്‍ക്കസിന്റെ പൂര്‍ണ്ണ ഉടമസ്ഥതതയുണ്ടായിരുന്ന കാലം രഘുനാഥ് ഓര്‍ത്തെടുത്തു.

ശങ്കരേട്ടന്‍ നല്ല ഉടമസ്ഥനായിരുന്നു. എല്ലാ സര്‍ക്കസ് കലാകാരന്‍മാരെയും സ്‌നേഹത്തോടെ കണ്ടു അവരുമായി നല്ല ആത്മബന്ധം ശങ്കരനുണ്ടായിരുന്നു. ജെമിനി സര്‍ക്കസിന്റെ ഭാഗമായുള്ളവരുടെ എല്ലാ തരത്തിലുള്ള വ്യക്തിപരമായ പ്രശ്‌നങ്ങളിലും ശങ്കരന്‍ ഇടപെട്ടിരുന്നു. അവരു ടെ വിവാഹം അടക്കമുള്ള എല്ലാ ചടങ്ങുകളിലും അ ദ്ദേഹം പങ്കാളിയായിരുന്നു. 1951ലാണ് ജെമിനി സര്‍ക്കസ് ശങ്കരന്‍ ആരംഭിക്കുന്നത്.

പിന്നീട് ജെംബോ, അപ്പോളോ, വാഹിനി തുടങ്ങിയ മറ്റ് സര്‍ക്കസുകളും ശങ്കരന്‍ ആരംഭിച്ചു. അതോടെ തിരക്കായി. പിന്നീട് മുപ്പത് വര്‍ഷം മുമ്പ് ജെമിനി സര്‍ക്കസ് മക്കളെ ഏല്‍പ്പിച്ച് വിശ്രമ ജീവിതത്തിലേക്ക് മടങ്ങി യെങ്കിലും അദ്ദേഹം സര്‍ക്കസിലെ എല്ലാ കാര്യങ്ങളിലും തനിക്ക് പറ്റാവുന്ന രീതിയില്‍ ഇടപെടല്‍ നടത്തുമായിരുന്നു. 

മുന്‍ മന്ത്രി ഡോ.എം.കെ മുനീറുമായി ജെമിനി ശങ്കരന് നല്ല ആത്മബന്ധമുണ്ടായിരുന്നു. കൊയിലാണ്ടിയില്‍ ജെമിനി സര്‍ക്കസിന്റെ കൂടാരം നേരത്തെ മുനീര്‍ സംസ്ഥാന പ്രസിഡന്റായിരുന്ന കാലത്ത് യൂത്ത് ലീഗ് ജാഥ പര്യാടന പരിപാടിക്ക് വിട്ട് നല്‍കിയ ഓര്‍മ്മയും രഘുനാഥ് പങ്കുവെച്ചു.

സര്‍ക്കസ് കലാകാരന്‍മാരുടെ കൂട്ടത്തില്‍ നിലവില്‍ ശങ്കരന്റെ പൂര്‍ണ്ണ ഉടമസ്ഥതതയിലുള്ള കാലത്തെ ലക്ഷ്മണന്‍ എന്ന കലാകാരന്‍ മാത്രമാണ് നിലവില്‍ ജെമിനി സര്‍ക്കസിലുള്ള തെന്നും രഘുനാഥ് പറഞ്ഞു.

LatestDaily

Read Previous

തെലുങ്ക് സിനിമയും കാസർകോട്ടേയ്ക്ക്

Read Next

വെള്ളരിക്കുണ്ടിൽ മദ്യശാലക്ക് തീ പിടിച്ച് വൻ നാശനഷ്ടം