വെള്ളരിക്കുണ്ടിൽ മദ്യശാലക്ക് തീ പിടിച്ച് വൻ നാശനഷ്ടം

പരപ്പ :വെള്ളരിക്കുണ്ടിൽ മദ്യശാലക്ക് തീപിടിച്ചു . ഇന്ന് പുലർച്ചെ മൂന്നുമണിയോട് കൂടിയാണ് അപകടം. പെരിങ്ങോത്ത് നിന്നും എത്തിയ രണ്ട് യൂണിറ്റ് ഫയർഫോഴ്സ് മണിക്കൂറോളം പരിശ്രമിച്ച് തീ നിയന്ത്രണ വിധേയമാക്കി. തീപിടുത്ത കാരണം വ്യക്തമായിട്ടില്ലെന്ന് വെള്ളരിക്കുണ്ട് പോലീസ് അറിയിച്ചു.

വിവരം ലഭിച്ച ഉടൻ ഫയർഫോഴ്‌സിനെ അറിയിക്കുകയായിരുന്നുവെന്ന് വെള്ളരിക്കുണ്ട് പോലീസ് അറിയിച്ചു. വെള്ളരിക്കുണ്ട് ടൗണിന് സമയം പ്രവർത്തിക്കുന്ന ബീവറേജസ് ഔട്ട്ലൈറ്റിനാണ് തീ പിടിച്ചത്. മദ്യക്കുപ്പികൾ ഉൾപ്പെടെ കത്തി നശിച്ചെന്നാണ് പ്രാഥമിക വിവരം .

ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. അധികൃതർ സ്ഥലത്തെത്തി പരിശോധന പൂർത്തിയായാൽ മാത്രമെ കൃത്യമായ നഷ്ടം കണക്കാൻ പറ്റുകയുള്ളൂ. മാസങ്ങൾക്കു മുമ്പ് ഇതേ ബിവറേജസ് കോർപ്പറേഷന്റെ ഔട്ട്ലൈറ്റ് തീപിടിച്ച് വ വലിയ നാശനഷ്ടമുണ്ടായിരുന്നു

Read Previous

സര്‍ക്കസ്സ് കൂടാരം ജെമിനി ശങ്കരന്‍റെ ജീവൻ

Read Next

ടെണ്ടർ കാലാവധി കഴിഞ്ഞിട്ടും ബേക്കലിൽ പാർക്കിംഗ് പണം പിരിക്കുന്നു