കുഴൽപ്പണവുമായി യുവാവ് പിടിയിൽ

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട്ടെ വിവിധ പ്രദേശങ്ങളിൽ വിതരണത്തിനായി കാസർകോട് നിന്നും സ്കൂട്ടിയിൽ കൊണ്ടുവരികയായിരുന്ന 5,93,000 രൂപയുടെ കുഴൽപ്പണവുമായി യുവാവ് പിടിയിൽ. കുമ്പള ഇച്ചിലംകോട് കൊടിയമ്മയിലെ ഖദ്രിയിൽ മൻസിലിൽ കെ.എ.മുഹമ്മദ് അനാസിനെയാണ് 33, ഹൊസ്ദുർഗ് സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ കെ പി .ഷൈനിന്റെ നേതൃത്വത്തിൽ പിടികൂടിയത്. രാവിലെ ഹൊസ്ദുർഗ്‌ ആവിക്കര പുതിയ ഓവർ ബ്രിഡ്ജിന് സമീപത്താണ് യുവാവ് പിടിയിലായത്. കുഴൽപണം കടത്താനുപയോഗിച്ച സ്കൂട്ടി പോലീസ് കസ്റ്റഡിയിലെടുത്തു.

Read Previous

ടെണ്ടർ കാലാവധി കഴിഞ്ഞിട്ടും ബേക്കലിൽ പാർക്കിംഗ് പണം പിരിക്കുന്നു

Read Next

രക്ഷിതാക്കളെ ആശങ്കയിലാഴ്ത്തി പെൺകുട്ടികൾ വീടുവിട്ടു