വാഹനാപകടം വെള്ളരിക്കുണ്ട് സ്വദേശിനിയടക്കം മൂന്ന് പേർ മരിച്ചു

വയനാട്: വയനാട് പുഴമുടിയിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു. കൽപ്പറ്റ – പടിഞ്ഞാറത്തറ റോഡിന് സമീപമാണ് അപകടം നടന്നത്. ഇരിട്ടി സ്വദേശിയായ അഡോൺ, ജിസ്ന മേരി, വെള്ളരിക്കുണ്ട് സ്വദേശി സ്നേഹ ജോസഫ് എന്നിവരാണ് മരിച്ചത്. കാർ റോഡ് സൈഡിലെ പോസ്റ്റിൽ ഇടിച്ച് താഴ്ചയിലേക്ക് മറിയുകയായിരുന്നു.

ഡ്രൈവർ ഉൾപ്പടെ ആറുപേരാണ് കാറിലുണ്ടായിരുന്നത്. മൂന്ന് പേർ ഗുരുതര പരുക്കുകളോടെ ആശുപത്രിയിലാണ്. കണ്ണൂർ, കാസർകോട് സ്വദേശികളാണ് അപകത്തിൽപ്പെട്ടത്. അപകടത്തിൽപ്പെട്ടവരിൽ 4 പേർ ഇരിട്ടി സ്വദേശികളും 2 പേർ വെള്ളരിക്കുണ്ട് സ്വദേശികളുമാണ്.

Read Previous

വാഹനാപകടത്തിൽ മരിച്ചയാളെ തിരിച്ചറിഞ്ഞില്ല

Read Next

കാസർകോട് ജില്ലയിലെ മയക്കുമരുന്ന് മാഫിയയ്ക്ക് അന്താരാഷ്ട്ര ബന്ധം