വാഹനാപകടത്തിൽ മരിച്ചയാളെ തിരിച്ചറിഞ്ഞില്ല

ബേക്കൽ: മാർച്ച് 3 തീയ്യതി വാഹനാപകടം സംഭവിച്ച മദ്ധ്യ വയസിനടുത്ത് പ്രായം തോന്നിക്കുന്ന സംസാരിക്കാൻ സാധിക്കാത്ത വ്യക്തി  മരണപ്പെട്ടു. ആളുടെ ഊരും പേരും തിരിച്ചറിഞ്ഞിട്ടില്ലന്ന് പോലീസ് അറിയിച്ചു. ആളെ തിരിച്ചറിയാൻ പറ്റുന്നവർ ബേക്കൽ പോലീസ് സ്റ്റേഷനിൽ ബന്ധപ്പെടണമെന്ന് അറിയിച്ചു.

മാർച്ച് 3 തീയ്യതി പാലക്കുന്നിൽ  റോഡരികിൽ നടന്നു പോകുകയായിരുന്ന ഇദ്ദേഹത്തെ പിക്ക് അപ്  വാഹനമിടിച്ചാണ് പരിക്കു പറ്റിയത്, ആദ്യം കാസർകോട് ആശുപത്രിയിലും പിന്നിട് പരിയാരത്തും എത്തിച്ചു. നിലവിൽ അമ്പലത്തറ സ്നേഹാലയത്തിൽ സംരക്ഷിച്ചു വരികയായിരിന്നു. ബേക്കൽ പോലീസിൽ ആക്സിഡന്റ് കേസ് നിലവിലുണ്ട്. മൃത് ദേഹം ജില്ലാ ഹോസ്പിറ്റലിൽ മോർച്ചറി യിൽ സൂക്ഷിച്ചിരിക്കുന്നു.

Read Previous

അഞ്ച് വയസുകാരി മുങ്ങി മരിച്ചു

Read Next

വാഹനാപകടം വെള്ളരിക്കുണ്ട് സ്വദേശിനിയടക്കം മൂന്ന് പേർ മരിച്ചു