ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
കാഞ്ഞങ്ങാട്: നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ പണം വെച്ച് ചീട്ടുകളിക്കുകയായിരുന്ന 14 അംഗ സംഘം പിടിയിൽ. സംഘത്തലവൻ ഓടി രക്ഷപ്പെട്ടു. ഹോസ്ദുർഗ് പോലീസ് ഇൻസ്പെക്ടർ കെ.പി. ഷൈനിന്റെ നേതൃത്വത്തിൽ ഇന്നലെ രാത്രി 9.55-ന് കാഞ്ഞങ്ങാട് ആവി കണ്ടംകടവിലെ നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ നടന്ന പരിശോധനയിലാണ് ചൂതാട്ട സംഘം പിടിയിലായത്.
സാദിഖ്, മുറിയനാവി നൗഫൽ മൻസിലിലെ കെ. ഫൈസൽ 45 , കൊവ്വൽപ്പള്ളി മണ്ട്യൻ ഹൗസിലെ ടി.പി. ഷെരീഫ്, അരയിക്കടവിലെ മുഹമ്മദ് റഫീഖ് 51, അനന്തംപള്ളയിലെ വി.എം. ശ്രീനാഥ് 23, ചെമ്മട്ടംവയൽ പാട്ടാളി ഹൗസിലെ അഭിരാജ് ടി. 31, മുക്കൂടിലെ അബ്ദുൾ റസാഖ് പി. 35, അതിഞ്ഞാൽ ബടക്കത്ത് ഹൗസിൽ സുൈബർ 49, ബല്ലാകടപ്പുറം എം.എച്ച് ഹൗസിൽ അബ്ദുള്ള എം 41, ബല്ലകടപ്പുറം മൊയിലാക്കിരിയത്ത് ഹൗസിൽ എം.കെ. സമദ്, അതിഞ്ഞാൽ പടിക്കൽ ഹൗസിൽ എം.എസ് ഇബ്രാഹിം 26, ഇട്ടമ്മൽ തവക്കൽ വില്ലയിലെ ഫർസീൻ 28, ആവിയിലെ ഷംസു ഏ.വി. 41, ഫൈസൽ ഏ. 37, കല്ലൂരാവിയിലെ പി. റഫീഖ് 37 എന്നിവരാണ് ചൂതാട്ട സംഘത്തിലുണ്ടായിരുന്നത്.
ചീട്ടുകളി സംഘ തലവനായ സാദിഖാണ് ഓട രക്ഷപ്പെട്ടത്. രക്ഷപ്പെടാൻ ശ്രമിച്ച കെ. ഫൈസലിനെ പോലീസ് ഓടിച്ച ്പിടികൂടിയിരുന്നു. കളിക്കളത്തിൽ നിന്നും 58,200 രൂപയും പോലീസ് പിടിച്ചെടുത്തു. 15 പേർക്കുമെതിരെ ഹോസ്ദുർഗ് പോലീസ് കെ.ജി.ആക്ട് പ്രകാരം കേസെടുത്തു.