ടെണ്ടർ കാലാവധി കഴിഞ്ഞിട്ടും ബേക്കലിൽ പാർക്കിംഗ് പണം പിരിക്കുന്നു

സ്റ്റാഫ് ലേഖകൻ

പള്ളിക്കര : ബേക്കൽ കോട്ടയിലെത്തുന്ന സന്ദർശകരുടെ വാഹനങ്ങളിൽ നിന്ന് ടെണ്ടർ കാലാവധി പൂർത്തിയായിട്ടും പാർക്കിംഗ് ഫീസ് പിരിക്കുന്നു. കോട്ടക്കുന്ന് ബസ് സ്റ്റോപ്പിൽ നിന്ന് കോട്ടയുടെ കവാടത്തിലേക്ക് കടക്കുന്നിടത്ത് കാർ പാർക്കിംഗ് ഏർപ്പെടുത്തിയത് ബിആർഡിസിയാണ്.

ഇത് ടെണ്ടർ ഏറ്റെടുത്തത് പാലക്കുന്ന് സ്വദേശിയാണ്. ടെണ്ടർ കാലാവധി 2023 മാർച്ചിൽ അവസാനിച്ചുവെങ്കിലും, പുതിയ പാർക്കിംഗ് ടെണ്ടർ വിളിച്ചില്ല. തത്സമയം കോട്ട കാണാനെത്തുന്നവരിൽ നിന്ന് ഇപ്പോഴും പഴയരീതിയിൽ പാർക്കിംഗ് തുക പിരിക്കുന്നുണ്ട്. ഇൗ പണ പിരിവ് ബിആർഡിസി അധികൃതർ അറിഞ്ഞുകൊണ്ടാണെന്ന് ആരോപണമുയർന്നു.

Read Previous

വെള്ളരിക്കുണ്ടിൽ മദ്യശാലക്ക് തീ പിടിച്ച് വൻ നാശനഷ്ടം

Read Next

കുഴൽപ്പണവുമായി യുവാവ് പിടിയിൽ