മാലിന്യം തള്ളാനെത്തിയവർ പിടിയിൽ

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: പൊതുസ്ഥലത്ത് മാലിന്യം തള്ളാനെത്തിയ രണ്ടംഗ സംഘത്തെ ഹൊസ്ദുർഗ് എസ്ഐ, കെ. രാജീവനും  സംഘവും പിടികൂടി. ഇന്ന് പുലർച്ചെ 1-30ന് ചിത്താരി പാലത്തിന് സമീപം മാലിന്യം നിറച്ച വണ്ടിയുമായെത്തിയ രണ്ടംഗ സംഘത്തിനെയാണ് ഹൊസ്ദുർഗ് പോലീസ് പിടികൂടിയത്.

പാക്കം കരുവാക്കോട്ട് പെരിയ വളപ്പിൽ ഹൗസിൽ നടരാജന്റെ മകൻ കെ.വി. ബാബുരാജ് 55, തോട്ടട സമാജ് വാദി കോളനിയിലെ പി.ആർ. അനിലിന്റെ മകൻ കെ. സുനിൽ 28, എന്നിവരാണ് ചിത്താരി പാലത്തിന് സമീപം കെ. എൽ. 14. എച്ച്. 9203 ഓട്ടോയിൽ മാലിന്യം നിക്ഷേപിക്കാനെത്തിയത്.  ഇരുവർക്കുമെതിരെ ഹൊസ്ദുർഗ് പോലീസ് കേസ്സെടുത്തു. മാലിന്യവുമാെയത്തിയ ഓട്ടോ പോലീസ് കസ്റ്റഡിയിലെടുത്തു.

Read Previous

യുവതിയുടെ മരണ കാരണം മസ്തിഷ്ക രക്തസ്രാവം

Read Next

ഗഫൂർ ഹാജിയുടെ മരണത്തിൽ ദുരൂഹത