അതിജീവിതയുടെ പിതാവിനെതിരെ പ്രതിയുടെ ഭീഷണി

സ്വന്തം ലേഖകൻ

ചീമേനി: പോക്സോ കേസ് അതിജീവിതയുടെ പിതാവിനെതിരെ പ്രതിയുടെ വധ ഭീഷണി. ഏപ്രിൽ 19-ന് വൈകുന്നേരം 5-45ന് കയ്യൂർ മയ്യൽ പലോത്ത് റോഡിൽ ഓട്ടോയിൽ സഞ്ചരിക്കുകയായിരുന്ന കിനാനൂർ കാട്ടിപ്പൊയിൽ സ്വദേശിയെയാണ് പോക്സോ കേസ്സിലെ പ്രതിയും കൂട്ടാളികളും ചേർന്ന് തടഞ്ഞ് നിർത്തി ഭീഷണിപ്പെടുത്തിയത്.

കിനാനൂർ കക്കോട്ടെ റിജു, കുഞ്ഞിക്കൃഷ്ണൻ എന്നിവരടങ്ങുന്ന സംഘമാണ് കാട്ടിപ്പൊയിൽ സ്വദേശിയെ തടഞ്ഞ് നിർത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്. കാട്ടിപ്പൊയിൽ സ്വദേശിയുടെ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച സംഭവത്തിൽ റിജുവിനെതിരെ നീലേശ്വരം പോലീസിൽ പോക്സോ കേസ്സ് നിലവിലുണ്ട്. പ്രസ്തുത കേസ്സ് പിൻവലിച്ചില്ലെങ്കിൽ കൊന്നുകളയുമെന്നാണ് റിജുവും കുഞ്ഞിക്കൃഷ്ണനും അതിജീവിതയുടെ പിതാവിനെ ഭീഷണിപ്പെടുത്തിയത്.

LatestDaily

Read Previous

എംഡിഎംഏയുമായി യുവാവ് പിടിയിൽ

Read Next

കേരള യാത്ര വൈകിയാൽ കർണാടക പോലീസ് മഅ്ദനിയെ അനുഗമിക്കും