എംഡിഎംഏയുമായി യുവാവ് പിടിയിൽ

സ്വന്തം ലേഖകൻ

കാസർകോട് : എംഡിഎംഏ ലഹരി മരുന്നുമായി പിടിയിലായ യുവാവിനെതിരെ കാസർകോട് പോലീസ് എൻഡിപിഎസ് ആക്ട് പ്രകാരം േകസെടുത്തു.

ഇന്നലെ രാത്രി കാസർകോട് എസ്ഐ, എം.വി. വിഷ്ണുപ്രസാദിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് പാറക്കട്ട മുത്തപ്പൻ ക്ഷേത്ര കമാനത്തിന് സമീപത്ത് നിന്നും കാസർകോട് മീപ്പുഗിരി ദുർഗ്ഗാ പരമേശ്വരി ടെമ്പിൾ റോഡിലെ മണിയുടെ മകൻ ചന്ദ്രുവെന്ന പി.എം. സന്ദീപ് 30, എംഡിഎംഏ ലഹരി മരുന്നുമായി പിടിയിലായത്.

പോലീസിനെക്കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ തടഞ്ഞുനിർത്തി ദേഹ പരിശോധന നടത്തിയപ്പോഴാണ് 5 ഗ്രാം എംഡിഎംഏ കണ്ടെത്തിയത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Read Previous

യുവതി വീട്ടിനുള്ളിൽ മരിച്ച നിലയിൽ

Read Next

അതിജീവിതയുടെ പിതാവിനെതിരെ പ്രതിയുടെ ഭീഷണി