സ്വന്തം ലേഖകൻ
ചീമേനി: യുവതിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ചീമേനി പോലീസ് അസ്വാഭാവിക മരണത്തിന് കേസ്സെടുത്തു. ചീമേനി കൊടക്കാട് കുഴിപ്രാട്ട് പുതിയവളപ്പിൽ ഹൗസിൽ സരോജിനിയുടെ മകൾ ബി. സരസ്വതിയെയാണ് 39, ഇന്നലെ വൈകുന്നേരം വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
രാവിലെ മുതൽ അസ്വസ്ഥത പ്രകടിപ്പിച്ച സരസ്വതിയെ മാതാവ് ബി. സരോജിനിയാണ് അബോധാവസ്ഥയിൽ കണ്ടെത്തിയത്. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ ചെറുവത്തൂർ ഗവൺമെന്റ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ നഷ്ടപ്പെട്ടിരുന്നു. മൃതദേഹം പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും. ഭർത്താവ്: കെ.വി. ബിജു പിലാത്തറ. മക്കൾ: ബി. സന്ധ്യ, സച്ചിൻ, വൈഷ്ണവ്. മരുമകൻ: സുധി പാലക്കാട്.