ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് യുവതി മരിച്ചു

പയ്യന്നൂർ : ദേശീയ പാതയിൽ വെള്ളൂർ ഗവ. സ്കൂൾ സ്റ്റോപ്പിന് സമീപം നാഷണൽ പെർമിറ്റ് ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് യുവതി മരിച്ചു. കരിവെള്ളൂർ പുത്തൂർ സ്വദേശി പ്രവാസി ഷക്കീറിന്റെ ഭാര്യ ചിറക്കൽ കുന്നുംകൈ ചാളയിൽ വളപ്പിൽ നസീറയാണ് 30, മരണപ്പെട്ടത്. നസീറയും കുടുംബവും സഞ്ചരിച്ച കെ എൽ.13.എഫ്.9473 നമ്പർ ഓട്ടോയും കെ.എൽ.13. സി. 1107 നമ്പർ ചരക്കു ലോറിയും കൂട്ടിയിടിച്ചാണ് അപകടം.

പരിക്കേറ്റ മക്കളായ അബ്ദുള്ള (മൂന്ന്), യാസിൻ (നാല്), സഹോദരൻ മിഥിലാജ് 21, വലീദ് 20, എന്നിവർ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. നസീറയുടെ ഭർത്താവ് ഷക്കീർ വിദേശത്താണ്. പയ്യന്നൂർ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

Read Previous

കടലിൽ കാണാതായ പതിനഞ്ചുകാരന്റെ മൃതദേഹം കണ്ടെത്തി

Read Next

യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു