നരഹത്യാശ്രമത്തിന് കേസ്

കാഞ്ഞങ്ങാട് :  അതിഞ്ഞാൽ തെക്കേ പുറത്ത് ജ്യൂസ് കച്ചവടക്കാരായ യുവാക്കൾക്ക് നേരെ അക്രമം നടത്തിയവർക്കെതിരെ നരഹത്യാശ്രമത്തിന് കേസ്. കല്ലൂരാവി സ്വദേശികളായ സി.എച്ച്.റംഷീദ് 30, മൂവാരിക്കുണ്ടിലെ പി.റംഷീദ് 27 എന്നിവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് നവാസ്, നാസർ , ബഷീർ, കരീം എന്നീ നാലുപേർക്കെതിരെയാണ് ഹൊസ്ദുർഗ് പോലീസ്  നരഹത്യാശ്രമത്തിന് കേസ്സെടുത്തത്.

യുവാക്കൾ തെക്കേപ്പുറത്ത്നടത്തുന്ന ജ്യൂസ് കടയിൽ ജ്യൂസ് കച്ചവടം വർദ്ധിച്ച വിരോധത്തിൽ മോട്ടോർ ബൈക്കിൽ എത്തിയ സംഘം ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. ആദ്യമെത്തിയ ആൾ ഇവരെ മോട്ടോർ ബൈക്കിന്റെ താക്കോലെടുത്ത് കുത്തി . പിന്നീട്  ഗ്ലാസ് കഷണം ഉപയോഗിച്ച് കഴുത്തിനു വീശുകയും ഇത് തടഞ്ഞപ്പോൾ കൈവിരലിന് മുറിവേൽക്കുകയും ചെയ്തു. യുവാക്കളെ കടയിൽ നിന്നും വലിച്ചിറക്കി ആക്രമിക്കുകയായിരുന്നു.

Read Previous

യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

Read Next

കണ്ണൂരിലും കരിപ്പൂരിലും എയർ ഇന്ത്യാ എക്സ്പ്രസ്സ് ഹജ്ജ് സർവ്വീസ് നടത്തും