ഐ.എൻ.എൽ. തെറ്റിദ്ധാരണ പരത്തുന്നതായി വഹാബ് പക്ഷം

സ്വന്തം പ്രതിനിധി

കാഞ്ഞങ്ങാട്: രണ്ട് സംസ്ഥാന ഭാരവാഹികൾക്കെതിരെ കോഴിക്കോട് സബ് കോടതി പുറപ്പെടുവിച്ച താൽക്കാലിക ഇഞ്ചക്ഷൻ ഉയർത്തിക്കാട്ടി ഐ.എൻ.എൽ നിരന്തരം തങ്ങൾക്കെതിരെ തെറ്റിദ്ധാരണ പരത്തുന്നതിന്റെ ഭാഗമാണ് കോടതിയിൽ സമർപ്പിച്ച പുതിയ പരാതിയെന്ന് വഹാബ് വിഭാഗം സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് കെ.പി.ഇസ്മയിൽ ഓർഗനൈസിംഗ് സെക്രട്ടറി എൻ.കെ. അബ്ദുൽ അസീസ് എന്നിവർ കുറ്റപ്പെടുത്തി.

താൽക്കാലിക വിധി ഉയർത്തിക്കാട്ടി മന്ത്രിയും കൂട്ടരും കള്ളം പറഞ്ഞ് കൊണ്ടിരിക്കുകയും തങ്ങളുടെ പാർട്ടി പരിപാടികൾ തടയുകയുമാണ്. ഇപ്രകാരം പല പൊതുപരിപാടികളും തടയാൻ ഇതിന് മുമ്പും ശ്രമം നടന്നതായി വഹാബ് പക്ഷം ആരോപിച്ചു. മെയ് പന്ത്രണ്ടിന് കോഴിക്കോട്ട് നടക്കുന്ന സെക്കുലർ ഇന്ത്യ റാലി തടയാനുള്ള ഉദ്ധേശത്തോടെയുള്ള കേസ് ജൂൺ പന്ത്രണ്ടിലേക്ക് കോടതി മാറ്റിയതിലൂടെ പരാതിയുടെ പരിഹാസ്യത തുറന്ന് കാട്ടുന്നതായി വഹാബ് പക്ഷം ചൂണ്ടിക്കാട്ടി.

Read Previous

കണ്ണൂരിലും കരിപ്പൂരിലും എയർ ഇന്ത്യാ എക്സ്പ്രസ്സ് ഹജ്ജ് സർവ്വീസ് നടത്തും

Read Next

വന്ദേഭാരത് കാസർകോട്ടേക്ക് നീട്ടിയത് ബി.ജെ.പി രാഷ്ട്രീയ തീരുമാനം