കണ്ണൂരിലും കരിപ്പൂരിലും എയർ ഇന്ത്യാ എക്സ്പ്രസ്സ് ഹജ്ജ് സർവ്വീസ് നടത്തും

സ്വന്തം പ്രതിനിധി

കാഞ്ഞങ്ങാട് : ഹജ്ജ് കമ്മിറ്റി മുഖേന ഇക്കൊല്ലത്തെ ഹജ്ജിന് കണ്ണൂർ, കോഴിക്കോട് വിമാനത്താവളം വഴി പോകുന്നവർക്കായി എയർ ഇന്ത്യ എക്സ്പ്രസ്സ് ഹജ്ജ് സർവ്വീസ് നടത്തും. കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളം വഴി പോകുന്നവർക്ക് സൗദി എയർ ലൈസൻസ് വഴിയായിരിക്കും യാത്ര.

ആദ്യമായാണ് എയർ ഇന്ത്യ എക്സ്പ്രസിന് ഹജ്ജ് സർവ്വീസ് നടത്താൻ അനുമതി ലഭിച്ചത്. കൊച്ചിക്ക് പുറമെ മുംബൈ, ലക്്നോ, ദൽഹി എന്നിവിടങ്ങളിലും സൗദി എയർ ലൈൻസിനാണ് ഹജ്ജ് സർവ്വീസിന്റെ കരാർ ലഭിച്ചത്. കരിപ്പൂരിൽ 6363, കണ്ണൂരിൽ 1873, കൊച്ചിയിൽ 2428 എന്നിങ്ങനെയാണ് കേരളത്തിൽ നിന്ന് ഹജ്ജിനായി തെരഞ്ഞെടുക്കപ്പെട്ട തീർത്ഥാടകർ.

നിലവിൽ ഷെഡ്യൂൾ പ്രകാരം കേരളത്തിലെ മൂന്ന് പുറപ്പെടൽ കേന്ദ്രങ്ങളിലും ജൂൺ ഏഴ് മുതൽ 22 വരെ രണ്ടാം ഘട്ടത്തിലാണ് യാത്ര സർവ്വീസ്. കേരളത്തിലെ മുഴുവൻ തീർത്ഥാടകരും ജിദ്ദയിലേക്കാണ് പുറപ്പെടുന്നത്. മടക്കം ജൂലൈ 13 മുതൽ ആഗസ്റ്റ് രണ്ട് വരെ മദീനയിൽ നിന്നായിരിക്കും.

Read Previous

നരഹത്യാശ്രമത്തിന് കേസ്

Read Next

ഐ.എൻ.എൽ. തെറ്റിദ്ധാരണ പരത്തുന്നതായി വഹാബ് പക്ഷം