ജമാഅത്ത് തർക്കത്തിൽ ഹൈക്കോടതി ഇടപെടൽ

സ്വന്തം ലേഖകൻ

നീലേശ്വരം: നീലേശ്വരം തർബിയത്തുൽ ഇസ്്ലാം സഭയുടെ കീഴിലുള്ള ജമാഅത്ത് കമ്മിറ്റിയുടെ ഭരണ ചുമതല മുതവല്ലിയെ ഏല്പിച്ചതിനെതിരെ ജമാഅത്ത് കമ്മിറ്റി വഖഫ് ട്രൈബ്യൂണലിൽ നിന്നും സമ്പാദിച്ച സ്റ്റേ ഹൈക്കോടതി നീക്കി.

അഴിമതി ആരോപണത്തെത്തുടർന്ന് തർബ്ബിയത്തുൽ ഇസ്്ലാം ജമാഅത്ത് കമ്മിറ്റിയുടെ ഭരണം വഖഫ് ബോർഡ് താല്ക്കാലിക മുതവല്ലിയെ ഏല്പിച്ചിരുന്നു. അതിനെതിരെ ജമാഅത്ത് കമ്മിറ്റി ഭാരവാഹികൾ വഖഫ് ട്രൈബ്യൂണലിൽ നിന്നും സ്റ്റേ സമ്പാദിച്ചു. വഖഫ് ട്രൈബ്യൂണലിന്റെ സ്റ്റേ നീക്കാൻ ജമാഅത്ത് പരിധിയിൽ താമസിക്കുന്ന റംഷീദ് സി. എച്ചിന്റെ 28, നേതൃത്വത്തിൽ ഹൈക്കോടതിയെ സമീപിച്ചു.

ഇതെത്തുടർന്നാണ് ഹൈക്കോടതി ജഡ്ജുമാരായ ഏ.കെ ജയശങ്കരൻ നമ്പ്യാർ, സി.പി മുഹമ്മദ് നിയാസ് എന്നിവരടങ്ങുന്ന ബെഞ്ച് വഖഫ് ട്രൈബ്യൂണലിന്റെ സ്റ്റേ നീക്കി ഉത്തരവിട്ടത്. ഇതോടെ നീലേശ്വരം ജമാഅത്ത് പള്ളിയുടെ താന്ക്കാലിക മുതവല്ലിയായി ഇ. ഷറഫുദ്ദീൻ ഇന്നലെ വീണ്ടും ചുമതലയേറ്റു. പള്ളി നിർമ്മാണവുമായി ബന്ധപ്പെട്ട അഴിമതിയാണ് തർബ്ബീയത്തുൽ ഇസ്്ലാം സഭയെ കോടതി കയറ്റിയത്.

ജമാഅത്ത് ഭാരവാഹികൾ അഴിമതി നടത്തിയെന്നാരോപിച്ച്് മഹല്ല് നിവാസികൾ വഖഫ് ബോർഡിൽ ന ല്കിയ പരാതിയെത്തുടർന്നാണ് വഖഫ് ബോർഡ് പള്ളിയുടെ ഭരണച്ചുമതല വഖഫ് ബോർഡ് എക്സ്ക്യൂട്ടീവ് ഒാഫീസറെയും പിന്നീട് മുതവല്ലിയെയും ഏല്പിച്ചത്.

LatestDaily

Read Previous

കോടതി ഇടപെട്ടിട്ടും അനധികൃത നിർമ്മാണം പൊളിച്ചുമാറ്റിയില്ല

Read Next

എതിർവിഭാഗം കോടതി ഉത്തരവുകൾ പാലിക്കുന്നില്ലെന്ന് ഐ.എൻ.എൽ. ഹർജി