ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
കാസർകോട്: കാസർകോട് പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐയുടെ ആത്മഹത്യക്ക് കാരണം ഒറ്റപ്പെട്ടുവെന്ന തോന്നൽ. ദീർഘകാലമായി കാസർകോട് കുടുംബസമേതം താമസിച്ചിരുന്ന ഇദ്ദേഹത്തിന്റെ ഭാര്യയും മകളും 3 മാസം മുമ്പാണ് നാട്ടിലേക്ക് പോയത്. കൊല്ലം സ്വദേശിയും കാസർകോട് പോലീസ്റ്റേഷൻ ഗ്രേഡ് എസ്.ഐയുമായ എസ്.ബൈജുവാണ് 54, കഴിഞ്ഞ ദിവസം ക്വാർട്ടേഴ്സിനുള്ളിൽ തൂങ്ങിമരിച്ചത്.
സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥയായ ഭാര്യയും മകളുമൊത്ത് കാസർകോട്ടെ ക്വാർട്ടേഴ്സിൽ താമസിക്കുന്നതിനിടെയാണ് ബൈജുവിന്റെ ഭാര്യസ്ഥലം മാറ്റം ലഭിച്ച് കൊല്ലത്തേക്ക് പോയത്. പഠനത്തിന്റെ സൗകര്യത്തിനായി മകളും നാട്ടിലേക്ക് മടങ്ങിയതോടെ ബൈജുവിന് താൻ ഒറ്റപ്പെട്ടെന്ന തോന്നലുണ്ടായി.
ഭാര്യയും മകളും നാട്ടിലേക്ക് പോയതിന് പിന്നാലെ ഇദ്ദേഹത്തിന് പലതവണ അപസ്മാര ബാധയുണ്ടായിരുന്നതായി സൂചനയുണ്ട്. തന്നെ പരിചരിക്കാൻ ആരുമില്ലാത്തതിന്റെ ആത്മസംഘർഷം സഹിക്കാനാകാതെ വന്നതോടെയാണ് ഇദ്ദേഹം ജീവനൊടുക്കിയത്. ക്വാർട്ടേഴ്സിനകത്ത് നിന്നും കണ്ടെത്തിയ ബൈജുവിന്റെ ആത്മഹത്യാക്കുറിപ്പിൽ ഒറ്റപ്പെടലിന്റെ നൊമ്പരങ്ങളുണ്ടായിരുന്നു.
കാസർകോട് ട്രാഫിക്ക് പോലീസിൽ ജോലി ചെയ്തു വരുന്നതിനിടെ ഇദ്ദേഹത്തെ ഇന്നലെ വൈകുന്നേരത്തോടെയാണ് ട്രാഫിക്ക് പോലീസ് സ്റ്റേഷന് സമീപത്തെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം സ്വദേശത്തേക്ക് കൊണ്ടുപോയി.