കാഞ്ഞങ്ങാട്ട് 67 ലക്ഷത്തിന്റെ കുഴൽപ്പണ വേട്ട

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട്  വൻകുഴൽപ്പണ വേട്ട. ഇന്ന് പുലർച്ചെ കല്ലൂരാവിയിൽ നടന്ന പരിശോധനയിലാണ് സ്കൂട്ടറിൽ കടത്തുകയായിരുന്ന കുഴൽപ്പണം കാഞ്ഞങ്ങാട് ഡിവൈഎസ്പി, പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ പിടികൂടിയത്. പുഞ്ചാവി സമീറ മൻസിലിൽ അബൂബക്കറിന്റെ മകൻ ഹാരിസിനെയാണ് 39, പോലീസ് 67.5 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി പിടികൂടിയത്.

യുവാവ് സഞ്ചരിച്ചിരുന്ന കെഎൽ 14 വൈ 9449 സ്ക്കൂട്ടിയിലാണ് കുഴൽപ്പണം കടത്തിയത്. കുഴൽപ്പണം പിടികൂടിയ സംഘത്തിൽ ഹൊസ്ദുർഗ് പോലീസ് ഇൻസ്പെക്ടർ കെ.പി. ഷൈൻ,  സിവിൽ പോലീസ് ഓഫീസർമാരായ ജ്യോതിഷ്, മനു എന്നിവരുമുണ്ടായിരുന്നു.

Read Previous

എസ്.ഐയുടെ ആത്മഹത്യക്ക് എസ്.ഐയുടെ ആത്മഹത്യക്ക്

Read Next

യുവ ഫോട്ടോഗ്രാഫർ അന്തരിച്ചു