കടന്നൽക്കുത്തേറ്റ് മരിച്ചു

സ്വന്തം ലേഖകൻ

ചിറ്റാരിക്കാൽ: പെയിന്റിംഗ് ജോലിക്കിടെ കടന്നൽ കുത്തേറ്റ് മരിച്ച യുവാവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി. ഇന്നലെ ഈസ്റ്റ് എളേരി കമ്പല്ലൂർ ആയന്നൂർ ശിവക്ഷേത്രത്തിന് സമീപത്തെ വീടിന്  പെയിന്റടിക്കുന്നതിനിടെയാണ് കമ്പല്ലൂർ നടുപ്പറമ്പിൽ ഹൗസിൽ ജോസഫിന്റെ മകൻ ബിറ്റോ ജോസഫിന് 35, കടന്നൽ കുത്തേറ്റത്. യുവാവിനെ നാട്ടുകാർ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ചിറ്റാരിക്കാൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

Read Previous

നീലേശ്വരത്ത് ചീട്ടുകളി പിടികൂടി

Read Next

നിയമ ലംഘനത്തിന്റെ പാഠങ്ങൾ