മയക്കുമരുന്നുമായി കർണ്ണാടക യുവാക്കൾ പിടിയിൽ

സ്വന്തം ലേഖകൻ

മഞ്ചേശ്വരം: ഓട്ടോയിൽ ലഹരിമരുന്ന് കടത്തുന്നതിനിടെ കർണ്ണാടക സ്വദേശികളായ യുവാക്കൾ പിടിയിൽ. മഞ്ചേശ്വരം പോലീസ് ഇൻസ്പെക്ടർ  ഏ. സന്തോഷ്കുമാറിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരം എസ്.ഐ. നിഖിൽ. കെ.കെ.യുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് മയക്കുമരുന്ന്  പിടിച്ചെടുത്തത്.

കർണ്ണാടക ബണ്ട്്വാൾ പനമംഗളൂരു ബസ്തിഗുഡ്ഡെയിലെ ഖാദറിന്റെ മകൻ മുഹമ്മദ് ഇംതിയാസ് 38, ബണ്ട്്വാൾ ബി.സി. റോഡിലെ മുഹമ്മദിന്റെ മകൻ മുഹമ്മദ് ജുനൈദ് 29, എന്നിവരെയാണ് ഓട്ടോയിൽ എംഡിഎംഏയുമായി  ഇന്നലെ വൈകുന്നേരം കുഞ്ചത്തൂർ പദവിൽ നിന്നും പിടികൂടിയത്.

യുവാക്കളിൽ നിന്നും 2.32ഗ്രാം എംഡിഎംഏ രാസലഹരി മരുന്നാണ് പിടിച്ചെടുത്തത്. മയക്കുമരുന്ന് കടത്താനുപയോഗിച്ച കെ.ഏ.19.ഡി 0853 നമ്പർ ഓട്ടോയും പോലീസ് കസ്റ്റഡിയിലെടുത്തു.  ഇരുവർക്കുമെതിരെ മഞ്ചേശ്വരം പോലീസ് കേസെടുത്തു.

Read Previous

പുത്തൂരടുക്കം കൊലക്കേസിൽ അമ്മയും മകനും റിമാന്റിൽ

Read Next

ഭക്തിയുടെ പരീക്ഷണശാല