44 കുപ്പി മദ്യവുമായി മൂന്ന് പേർ പിടിയിൽ

പയ്യന്നൂർ : വിഷു – ഈസ്റ്റർ പ്രത്യേക പരിശോധനയുടെ ഭാഗമായി എക്സൈസ്  സംഘം നടത്തിയ റെയ്ഡിൽ വിൽപനക്കായി കൊണ്ടു പോകുകയായിരുന്ന44 കുപ്പി വിദേശമദ്യവുമായി മൂന്ന് പേരെ പിടികൂടി. 12 കുപ്പി മദ്യവുമായികോറോംആലക്കാട് സ്വദേശി കെ.വി.ഭാസ്കരൻ ,16 കുപ്പി മദ്യവുമായി പുളിങ്ങോം രാജഗിരി സ്വദേശി അതുൽ. ടി. 23, 16 കുപ്പി മദ്യവുമായി പുളിങ്ങോം രാജഗിരി സ്വദേശി പയസ് മോൻ ടി.ജോർജ് 38, എന്നിവരെയാണ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എൻ.വൈശാഖും സംഘവും പിടികൂടിയത്.

പെരുമ്പ കെ എസ് ആർ ടി സി ഡിപ്പോഭാഗത്തും കണ്ടോത്ത് കോത്തായി മുക്കിലും നടത്തിയ പരിശോധനയിലാണ് മദ്യവുമായി മൂന്ന് പേർ പിടിയിലായത്.റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ ശശി ചേണിച്ചേരി, ഗ്രേഡ് പ്രിവന്റീവ് ഓഫീസർമാരായ എം.പി.സുരേഷ് ബാബു, സജിത്കുമാർ പി എം കെ, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.വി.സന്തോഷ്, പി. സൂരജ്, പി.വി.സനേഷ്, വനിത സിവിൽ എക്സൈസ് ഓഫീസർ ഇ.ഒ.ജസ്‌ന ക്ലമന്റ്, ഡ്രൈവർ എൻ.പി.പ്രദീപ് എന്നിവരും ഉണ്ടായിരുന്നു.

LatestDaily

Read Previous

കഞ്ചാവുമായി യുവാക്കൾ പിടിയിൽ

Read Next

പുത്തൂരടുക്കം കൊലക്കേസിൽ അമ്മയും മകനും റിമാന്റിൽ