ഗൃഹനാഥന്റെ കൊല ഭാര്യ കസ്റ്റഡിയിൽ

സ്വന്തം ലേഖകൻ

രാജപുരം : കുടുംബ വഴക്കിനിടെ ഭർത്താവ് മരിച്ച സംഭവത്തിൽ ഭാര്യയ്ക്കെതിരെ രാജപുരം പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. ഇന്നലെ ഉച്ചയോടെയാണ് പനത്തടി പുത്തൂരടുക്കത്ത് ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള വഴക്കിനിടെ ഭർത്താവ് വെട്ടേറ്റു മരിച്ചത്. പുത്തൂരടുക്കത്തെ വർഗ്ഗീസ്സിന്റെ മകൻ ബാബുവാണ് 54, ഭാര്യയുടെ വെട്ടേറ്റ് മരിച്ചത്. സംഭവത്തിൽ ഇദ്ദേഹത്തിന്റെ ഭാര്യ സീമന്തിനിക്കെതിരെയാണ് രാജപുരം പോലീസ് കൊലക്കുറ്റം ചുമത്തി യത്.

ഇന്നലെ രാവിലെ മുതൽ ഉച്ചയ്ക്ക് 12 മണി വരെ ഇരുവരും തമ്മിൽ വീട്ടിനുള്ളിൽ കലഹം നടന്നിരുന്നു. കയ്യാങ്കളിക്കിടെ സീമന്തിനിക്കും പരിക്കേറ്റു. ഉച്ചയോടെയാണ് ഭാര്യയും നാട്ടുകാരും ചേർന്ന് ബാബുവിനെ പാണത്തൂരിലെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലേക്കെത്തിക്കുമ്പോഴേയ്ക്കും ഇദ്ദേഹം മരിച്ചിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് ബാബുവിന്റെ മരണത്തിനുത്തരവാദി ഭാര്യ സീമന്തിനിയാണെന്ന് കണ്ടെത്തിയത്.

മൃതദേഹം രാജപുരം പോലീസ് ഇൻക്വസ്റ്റ് നടത്തി കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. സീമന്തിനി പോലീസ് കസ്റ്റഡിയിലാണ്. തലയ്ക്കടിയേറ്റ്  വാക്കത്തി കൊണ്ടുള്ള വെട്ടേറ്റ് ഗുരുതര പരിക്കേറ്റാണ് ബാബുവിന്റെ മരണം. ഇരുവരും തമ്മിൽ ഇടക്കിടെ വഴക്കിടാറുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ഇന്നലെ  ബാബു മദ്യലഹരിയിലായിരുന്നു ഭാര്യയെ കയ്യേറ്റം ചെയ്തത്.

LatestDaily

Read Previous

മരുന്നുകൾ റോഡരികിൽ തള്ളിയ നിലയിൽ

Read Next

കുട്ടിയെ ഇടിച്ച ബൈക്ക് കണ്ടെത്തി