കഞ്ചാവുമായി യുവാക്കൾ പിടിയിൽ

സ്വന്തം ലേഖകൻ

മഞ്ചേശ്വരം : കഞ്ചാവുമായി പിടിയിലായ യുവാക്കൾക്കെതിരെ മഞ്ചേശ്വരം പോലീസ് കേസെടുത്തു. ഇന്നലെ ഉച്ചയ്ക്ക് 2-30 മണിക്ക് വോർക്കാടി പല്ലടപ്പടുപ്പിൽ നടന്ന പോലീസ് പരിശോധനയ്ക്കിെടയാണ് നമ്പറില്ലാത്ത മോട്ടോർ സൈക്കിളിൽ കഞ്ചാവ് കടത്തുകയായിരുന്ന യുവാക്കൾ പിടിയിലായത്. കുഞ്ചത്തൂർ ബെച്ചോലിക ജുമാ മസ്ജിദിന് സമീപത്തെ താജുദ്ദീന്റെ മകൻ അല്ലാമ ഇഖ്്ബാൽ 20, കുഞ്ചത്തൂർ കൽപ്പണ ജലാലിയ മസ്ജിദിന് സമീപത്തെ ഇബ്ദുൾ ഖാലിദിന്റെ മകൻ മുഹമ്മദ് ഫയാസ് 20, എന്നിവരെയാണ് മഞ്ചേശ്വരം എസ്ഐ, പി. അനൂപും സംഘവും 2 കിലോ കഞ്ചാവുമായി പിടികൂടിയത്. യുവാക്കൾക്കെതിരെ മഞ്ചേശ്വരം പോലീസ് എൻ.ഡി.പിഎസ് ആക്ട് പ്രകാരം കേസെടുത്തു.

LatestDaily

Read Previous

തൃക്കരിപ്പൂർ കടലിൽ അജ്ഞാത ജഢം

Read Next

44 കുപ്പി മദ്യവുമായി മൂന്ന് പേർ പിടിയിൽ