പോലീസിനെ കയ്യേറ്റം ചെയ്തു

സ്വന്തം ലേഖകൻ

ചെറുവത്തൂർ : റോഡിൽ മാർഗ്ഗ തടസ്സമുണ്ടാക്കിയത് നീക്കാനെത്തിയ പോലീസുദ്യോഗസ്ഥനെ കയ്യേറ്റം ചെയ്തയാൾക്കെതിരെ ചന്തേര പോലീസ് കേസെടുത്തു. ഇന്നലെ സന്ധ്യയ്ക്ക് 7-15-ന് ചെറുവത്തൂർ വടക്കുമ്പാട് കൃഷ്ണപിള്ള വായനശാലയ്ക്ക് സമീപം റോഡിന് നടുവിൽ വാഹനം നിർത്തി മാർഗ്ഗ തടസ്സമുണ്ടാക്കിയത് അന്വേഷിക്കാനെത്തിയപ്പോഴാണ് പോലീസിന് നേരെ കയ്യേറ്റ ശ്രമമുണ്ടായത്.

ചെറുവത്തൂർ സ്വദേശിയായ രവീന്ദ്രനാണ് ചന്തേര എസ്ഐ, പി. ഉണ്ണികൃഷ്ണനെ തള്ളിമാറ്റി ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയത്. സംഭവത്തിന് ശേഷം രവീന്ദ്രൻ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു. മാർഗ്ഗ തടസ്സമുണ്ടാക്കിയ രവീന്ദ്രന്റെ കെ.എൽ 60 പി. 6337 നമ്പർ സ്കൂട്ടർ പോലീസ് കസ്റ്റഡിയിലെടുത്തു.

Read Previous

കുട്ടിയെ ഇടിച്ച ബൈക്ക് കണ്ടെത്തി

Read Next

തൃക്കരിപ്പൂർ കടലിൽ അജ്ഞാത ജഢം