ബേക്കൽ : പാലക്കുന്ന് റോഡ് മുറിച്ച് കടക്കുകയായിരുന്ന 8 വയസ്സുകാരിയെ ഇടിച്ച് നിർത്താതെ പോയ തിരിച്ചറിയാത്ത മോട്ടോർ സൈക്കിളും , യാത്രക്കാരനായ അമറിനെയും രണ്ട് ദിവത്തെ അന്വേഷണത്തിന് ശേഷം ബേക്കൽ പോലീസ് ഇൻസ്പെക്ടർ വിപിൻ യു.പി യുടെ നേതൃത്വത്തിൽ കീഴൂരിൽ അറസ്റ്റ് ചെയ്തു.
സംഘത്തിൽ പോലീസ് ഉദ്യോഗസ്ഥരായ മനോജ്,സുഭാഷ് എന്നിവരും ഉണ്ടായിരന്നു. സംഭവ സ്ഥലത്ത് നിന്നും മോട്ടോർ സൈക്കിളിനെപ്പറ്റി യാതൊരു തെളിവും ലഭിക്കാതെ സാഹചര്യത്തിൽ നിരവധി സിസിടിവി ക്യാമറകളും മറ്റും പരിശോധിച്ച് സംശയമുള്ളവരെയും മറ്റും ചോദ്യം ചെയ്താണ് അന്വേഷണ സംഘം പ്രതിയെ കണ്ടെത്തിയത്.