റിട്ടയേർഡ് എസ് ഐ കുഴഞ്ഞുവീണ് മരിച്ചു

സ്വന്തം ലേഖകൻ

നീലേശ്വരം: റിട്ടയേർഡ് എസ്ഐ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ നീലേശ്വരം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. വെസ്റ്റ് എളരി ചെന്നടുക്കം സ്വദേശിയും നീലേശ്വരം പള്ളിക്കര കറുത്ത ഗേറ്റിന് സമീപം താമസക്കാരനുമായ റിട്ടയേർഡ് എസ് ഐ രവീന്ദ്രനാണ് 62, ഇന്നലെ രാവിലെ പ്രഭാത സവാരിക്കിടെ കുഴഞ്ഞുവീണ് മരിച്ചത്.

ഇദ്ദേഹത്തെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചുവെങ്കിലും, ജീവൻ രക്ഷിക്കാനായില്ല. ചെന്നടുക്കത്തെ ഇഞ്ചലാനിക്കുഴിയിൽ കാശ്യപന്റെ മകനാണ്. ഭാര്യമാർ: പരേതയായ സുനിത ഭീമനടി, പുഷ്പ മടിക്കൈ. മക്കൾ: അർജുൻ രവീന്ദ്രൻ, അശ്വിൻ രവീന്ദ്രൻ, അഹിൻ രവീന്ദ്രൻ. ഹോസ്ദുർഗ് പോലീസ് സ്റ്റേഷൻ ഉൾപ്പെടെ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ സേവനമനുഷ്ടിച്ചിട്ടുണ്ട്.

LatestDaily

Read Previous

ലക്ഷദ്വീപ് സ്വദേശിയെ കാഞ്ഞങ്ങാട്ട് കാണാതായി

Read Next

മരുന്നുകൾ റോഡരികിൽ തള്ളിയ നിലയിൽ