ലക്ഷദ്വീപ് സ്വദേശിയെ കാഞ്ഞങ്ങാട്ട് കാണാതായി

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: കേസിന്റെ ആവശ്യാർത്ഥം കാഞ്ഞങ്ങാട്ടെത്തിയ ലക്ഷദ്വീപ് സ്വദേശിയെ കാണാതായി. ലക്ഷദ്വീപ് കട്ടമത്ത് ദീപ് തേറക്കൽ ഹൗസിൽ കെ.സി. കോയമ്മയുടെ മകൻ ഫൈസൽ തേറക്കലിനെയാണ് 48, കാഞ്ഞങ്ങാട്ടു നിന്നും കാണാതായത്.

ഹോസ്ദുർഗ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കേസിന്റെ ആവശ്യാർത്ഥം ഹാജരായ ഇദ്ദേഹം നാട്ടിൽ തിരിച്ചെത്തിയില്ലെന്നാണ് സഹോദരൻ സിയാദ് തേറക്കൽ ഹോസ്ദുർഗ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. മാർച്ച് 28-ന് വൈകുന്നേരം 3.15-നാണ് ഫൈസലിനെ കാഞ്ഞങ്ങാട്ടുനിന്നും കാണാതായത്.

Read Previous

അനിൽ കെ. ആന്റണിയുടെ ബിജെപി പ്രവേശനം കേരളത്തിന് ഗുണകരമാകും : പി.കെ. കൃഷ്ണദാസ്

Read Next

റിട്ടയേർഡ് എസ് ഐ കുഴഞ്ഞുവീണ് മരിച്ചു