ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം പ്രതിനിധി
കാഞ്ഞങ്ങാട്: അമൃത ഭാരത് റെ:സ്റ്റേഷൻ പദ്ധതിയിൽ കാഞ്ഞങ്ങാടിനെ ഉൾപ്പെടുത്തുമെന്ന് റെയിൽവെ പാസഞ്ചേഴ്സ് അമിനിറ്റി കേന്ദ്ര ചെയർമാൻ പി.കെ. കൃഷ്ണദാസ്. രണ്ടാം ഘട്ടത്തിലായിരിക്കും കാഞ്ഞങ്ങാടിനെ ഉൾപ്പെടുത്തുക ആദ്യഘട്ടത്തിൽ കേരളത്തിലെ വിമാനത്താവളങ്ങളുമായി ബന്ധപ്പെട്ട കോഴിക്കോട്, കണ്ണൂർ, എറണാകുളം, തിരുവനന്തപുരം റെയിൽവെ സ്റ്റേഷനുകളും ഏതാനും ജില്ലാ ആസ്ഥാനങ്ങളിലെ സ്റ്റേഷനുകളുമാണ് അമൃത ഭാരത് പദ്ധതിലുള്ളത്.
രണ്ടാം ഘട്ടത്തിൽ കാഞ്ഞങ്ങാടിനെ ഉൾപ്പെടുത്തുമെന്ന് കാഞ്ഞങ്ങാട് സ്റ്റേഷൻ സന്ദർശിച്ചശേഷം മാധ്യമ പ്രവർത്തകരുമായി സംസാരിക്കവെ കൃഷ്ണദാസ് പറഞ്ഞു. പത്ത് കോടിരൂപയുടെ വികസന പദ്ധതികളാണ് തുടക്കത്തിൽ അമൃതഭാരത് പദ്ധതിയിലുള്ളത്. കാഞ്ഞങ്ങാട് സ്റ്റേഷന്റെ തെക്കും വടക്കും ഭാഗങ്ങളിൽ പുതിയ ഫൂട്ട് ഓവർബ്രിഡ്ജുകൾ സ്ഥാപിക്കുക, കോവിഡ് കാലത്ത് നിർത്തിയ മംഗള എക്സ്പ്രസിന്റെ സ്റ്റോപ്പ് പുനഃസ്ഥാപിക്കുക, കൂടുതൽ ദീർഘദൂര വണ്ടികൾക്ക് കാഞ്ഞങ്ങാട് സ്റ്റോപ്പനുവദിക്കുക, ഇൻഫർമേഷൻ ഓഫീസ് പൂർണതോതിൽ സജജമാക്കുക, പാർക്കിംഗ് ഏരിയ വിപുലപ്പെടുത്തുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ടുള്ള നിവേദനം നഗരസഭ അധ്യക്ഷയും പാസഞ്ചേഴ്സ് അസോസിയേഷനും മർച്ചന്റ് അസോസിയേഷനും ഉൾപ്പെടെ വിവിധ സംഘടനകൾ പാസബേഴ്സ് അമിനിറ്റി കേന്ദ്ര ചെയർമാന് സമർപ്പിച്ചു. ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കുമെന്ന് കൃഷ്ണദാസ് ഉറപ്പുനൽകി.
നഗരസഭ ചെയർപെഴ്സൺ കെ.വി.സുജാത, മറ്റു കൗൺസിലർമാർ, റെയിൽവെ പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ടി.മുഹമ്മദ് അസ്ലം, ജനറൽ സെക്രട്ടറി ബി.മുകുന്ദപ്രഭു, ഭാരവാഹികളായ ബാബു കോട്ടപ്പാറ, തുടങ്ങിയവർ കൃഷ്ണദാസിനൊപ്പം ഉണ്ടായിരുന്നു..