ബൈക്കിൽ ചുറ്റിക്കറങ്ങാൻ മോഷണം കൗമാരക്കാരൻ പിടിയിൽ

പയ്യന്നൂർ : ബൈക്കിൽ ചുറ്റി കറങ്ങാൻ മോഷണം കുട്ടി മോഷ്ടാക്കളുടെ സംഘത്തിലെ കൗമാരക്കാരൻ പിടിയിൽ. പയ്യന്നൂർ നഗരസഭാ പരിധിയിലെ വിദ്യാലയത്തിലെ പ്ലസ് ടുവിദ്യാർത്ഥിയെയാണ് പരിയാരം പോലീസ് പിടികൂടിയത്. ദേശീയപാത നിർമ്മാണ പ്രവൃത്തി നടക്കുന്ന പിലാത്തറ പീരക്കാം തടത്ത് നിന്ന് 60,000 രൂപ വിലവരുന്ന ടൂൾസും സാധന സാമഗ്രികളും ഇക്കഴിഞ്ഞ ശനിയാഴ്ച മോഷണം പോയിരുന്നു.

നിർമ്മാണ പ്രവൃത്തി ഏറ്റെടുത്ത് നടത്തുന്ന മേഘാ കൺസ്ട്രക്ഷന്റെ ലെയ്സൺ ഓഫീസറുടെ പരാതിയിൽ കേസെടുത്ത പരിയാരം പോലീസാണ് അഞ്ചംഗ കുട്ടി മോഷണസംഘത്തിലെ കൗമാരക്കാരനെ പിടികൂടിയത്. ബൈക്കിൽ ചുറ്റി കറങ്ങുന്നതിന് പെട്രോൾ അടിക്കാൻ അല്ലറ ചില്ലറ മോഷണം നടത്തുന്നതിനിടെയാണ് പിലാത്തറയിൽ മോഷണം നടത്തിയത്.

മോഷ്ടിച്ച ടൂൾസും മറ്റും ഏഴീലോടിന് സമീപത്തെ ആക്രി കടയിലാണ് കുട്ടി മോഷ്ടാവ് ചെറിയ തുകക്ക് വിൽപന നടത്തിയത്. ആക്രികടയിൽ നിന്ന് പോലീസ് തൊണ്ടിമുതൽ കണ്ടെടുത്തു. പോലീസ്നടപടി ക്രമത്തിന് ശേഷം കൗമാരക്കാരനെ ജുവനൈൽ കോടതിയിൽ ഹാജരാക്കും.

Read Previous

വഞ്ചനാക്കുറ്റത്തിന് കേസ്

Read Next

വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തു