സ്വന്തം ലേഖകൻ
ചിറ്റാരിക്കാൽ: ഇസ്രായേലിലേക്ക് വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തെന്ന പരാതിയിൽ ഇടുക്കി തൊടുപുഴ സ്വദേശിക്കെതിരെ ചിറ്റാരിക്കാൽ പോലീസ് വഞ്ചനാക്കുറ്റത്തിന് കേസെടുത്തു.
ഈസ്റ്റ് എളേരി ഭീമനടി പുല്ലാന്നിക്കാവിൽ ഹൗസിൽ ജോൺസൺ ജോസഫിന്റെ പരാതിയിൽ 49, തൊടുപുഴയിലെ റൊസാരി ഹോളി ടൂർസ് എന്ന സ്ഥാപനത്തിലെ സാൻജോ ജോസഫിനെതിരെയാണ് പോലീസ് കേസെടുത്തത്.
ഇസ്രായേലിലേക്ക് വിസ വാഗ്ദാനം ചെയ്ത് 2019 ഒക്ടോബർ മാസം മുതൽ 2023 ഫെബ്രുവരി 11 വരെ സാൻജോ ജോസഫ് 8,87,000 രൂപ തട്ടിയെടുത്തുവെന്നാണ് ജോൺസൺ ജോസഫിന്റെ പരാതി.