പയ്യന്നൂരിൽ ചിത്രകാരന്റെ ഓട്ടോ ടാക്സി കത്തിച്ചു

പരിയാരം : പയ്യന്നൂർ ഏ.കെ.ജി.ഭവന് സമീപം അഡ്വവേർട്ടൈസിംഗ് സ്ഥാപനം നടത്തുന്ന ചിത്രകാരന്റെ ഓട്ടോ ടാക്സി തീവെച്ച് നശിപ്പിച്ചു. ഏര്യത്തെ ജനസേവന കേന്ദ്രം ഉടമയും വ്യാപാരി വ്യവസായി സമിതി യൂണിറ്റ് സെക്രട്ടറിയുമായ പൊടിക്കളം മുത്തപ്പൻ ക്ഷേത്രത്തിന് സമീപത്തെ താമസിക്കുന്ന പി.പി.ഗിരീഷ് കുമാറിന്റെ ഓട്ടോ ടാക്സിയാണ് അജ്ഞാതർ തീ വെച്ച് നശിപ്പിച്ചത്.

ഇന്ന് പുലർച്ചെ 12.30 മണിയോടെയാണ് സംഭവം. പയ്യന്നൂരിലെ ജോലി സ്ഥലത്ത് നിന്ന് ഇന്നലെ രാത്രി 10.30 മണിയോടെ നാട്ടിലെത്തി വീടിന് സമീപത്തെ പറമ്പിൽ നിർത്തിയിട്ട കെ.എൽ.13.സെഡ് 2594 നമ്പർ  ഓട്ടോ ടാക്സിയാണ് തീ വെച്ച് നശിപ്പിച്ചത്.

സ്വന്തം ആവശ്യത്തിനായി ഉപയോഗിച്ചിരുന്ന സ്വകാര്യ രജിസ്ട്രേഷൻ ചെയ്ത  ഓട്ടോ ടാക്സിയാണ് അക്രമികൾ അഗ്നിക്കിരയാക്കിയത്.തീകത്തുന്നത് കണ്ട് അയൽവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് ഉടമയും ഓടി കൂടിയ നാട്ടുകാരുമാണ് തീയണച്ചത്.വിവരമറിഞ്ഞ് പയ്യന്നൂരിൽ നിന്നും ഫയർഫോഴ്സും സ്ഥലത്തെത്തിയിരുന്നു.

വാഹന രേഖകളും വാഹനത്തിൽ സൂക്ഷിച്ച ജോലി സംബന്ധമായ സാധനങ്ങളും ടൂൾസും കത്തിനശിച്ചു.ഓട്ടോ ടാക്സി പൂർണ്ണമായും കത്തിനശിച്ച നിലയിലാണ്.വിവരമറിഞ്ഞ് പരിയാരം പോലീസ് സ്ഥലത്തെത്തി പരിശോധ നടത്തി. വാഹനം തീവെപ്പിനുള്ള കാരണം വ്യക്തമല്ല.

LatestDaily

Read Previous

കഞ്ചാവ് സിഗരറ്റുമായി  യുവാക്കൾ പിടിയിൽ

Read Next

മണൽക്കടത്ത് വ്യാപകം