ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
കാഞ്ഞങ്ങാട്: ഹോസ്ദുർഗ്ഗ് പോലീസ് സ്റ്റേഷൻ പരിധിയിൽ വിവിധ ഭാഗങ്ങളിൽ നടന്ന പരിശധനയിൽ കഞ്ചാവ് സിഗരറ്റുമായി യുവാക്കൾ പിടിയിലായി. ഇന്ന് പുലർച്ചെ രണ്ടര മണിക്ക് അലാമിപ്പള്ളി ബസ്റ്റാന്റ് പരിസരത്ത് നടന്ന പരിശോധനയിൽ ബല്ലാ കടപ്പുറം ദാറുൽ അമീൻ ഹൗസിൽ അബ്ദുൾ ജലീലിന്റെ മകൻ റബീഹ് ജലീൽ 19, കഞ്ചാവ് സിഗരറ്റ് വലിക്കുന്നതിനിടെ പിടിയിലായി.
ഇന്ന് പുലർച്ചെ നാല് മണിക്ക് പടന്നക്കാട് റെയിൽവേ മേൽപ്പാലത്തിന് സമീപം നടന്ന പരിശോധനയിൽ കരുവളം ഫാത്തിമ മൻസിലിൽ അബ്ദുൾ സലാമിന്റെ മകൻ. കെ.പി. മുബഷീറിനെ 22, കഞ്ചാവ് സിഗരറ്റ് വലിക്കുന്നതിനിടെ എസ്.ഐ. കെ. രാജീവനും സംഘവും പിടികൂടി. പുലർച്ചെ നാലര മണിക്ക് കാഞ്ഞങ്ങാട് സൗത്തിൽ നടന്ന പരിശോധനയിൽ പടന്നക്കാട് ഐഡിയൽ സ്കൂളിന് സമീപം ഫാത്തിമാസിലെ ബി.എ മുഹമ്മദ് ഷെരീഫിന്റെ മകൻ ബി.എ അജ്മൽ ഷഹദാദ് 19, കഞ്ചാവ് സിഗരറ്റുമായി പിടിയിലായി.
ഇന്നലെ വൈകുന്നേരം 4.40-ന് ഹോസ്ദുർഗ് എസ് ഐ കെ.പി. സതീഷിന്റെ നേതൃത്വത്തിൽ കുശാൽ നഗർ റെയിൽവേ ഗേറ്റ് പരിസരത്ത് നടന്ന പരിശോധനയിൽ ആറങ്ങാടി കെ.കെ. ഹൗസിൽ കെ.പി. അബ്ദുള്ളയുടെ മകൻ കെ.കെ. മുഹമ്മദ് റാസിയേയും 25, കഞ്ചാവ് സിഗരറ്റുമായി പിടികൂടി. നാല് പേർക്കുമെതിരെ ഹോസ്ഗുർഗ് പോലീസ് എൻഡിപിഎസ് ആക്ട് പ്രകാരം കേസെടുത്തു.