സ്റ്റാഫ് ലേഖകൻ
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ടൗൺ ബസ്്സ്റ്റാന്റിൽ കയറുന്ന സ്വകാര്യ ബസ്സുകാരിൽ നിന്ന് ഒരു ബസ്സിന് 20 രൂപ നിരക്കിൽ പിരിക്കുന്ന നഗരസഭ ടെണ്ടർ കാലാവധി 2023 മാർച്ച് 31-ന് അവസാനിച്ചുവെങ്കിലും, ഏപ്രിൽ 1,2 തീയ്യതികളിൽ പയ്യന്നൂർ സ്വ ദേശിയായ കരാറുകാരൻ ബസ്സുകാരിൽ നിന്ന് നിർബ്ബന്ധിച്ച് പണം പിരിച്ചതായി ആരോപണം.
ടൗൺ ബസ്്സ്റ്റാന്റ് ഏപ്രിൽ ഒന്നുമുതൽ അടച്ചിടുമെന്ന് നഗരസഭ പ്രഖ്യാപിച്ചിരുന്നുവെങ്കിലും, എന്തുകൊണ്ടോ അടച്ചിട്ടില്ല. ഇതുമൂലം ബസ്്സ്റ്റാന്റ് ഫീ ലേലം പുതിയ വർഷത്തേക്ക് നടത്തിയതുമില്ല.
ടെണ്ടർ കാലാവധി കഴിഞ്ഞിട്ടും, പണം പിരിച്ച നടപടിക്ക് എതിരെ ബസ്സുടമസ്ഥ സംഘടന പോലീസിൽ പരാതി നൽകി. 180 ബസ്സുകൾ ഒരു ദിവസം ടൗൺ ബസ്്സ്റ്റാന്റിൽ കയറുന്നുണ്ട്. 3600 രൂപ ഒരു ദിവസം കരാറുകാരൻ പിരിക്കുന്നുണ്ട്.