സ്വകാര്യാശുപത്രിക്കെതിരായ പരാതിയിൽ നടപടി നീളുന്നു

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: സ്വകാര്യാശുപത്രിക്കെതിരെ ഡിവൈഎസ്പിക്ക് നൽകിയ പരാതിയിൽ കേസെടുക്കാതെ പോലീസ്  ഉരുണ്ടു കളിച്ചതിനെത്തുടർന്ന് പരാതിക്കാരി ആരോഗ്യമന്ത്രിക്ക് പരാതി നൽകി. പിലിക്കോട് മടിവയൽ സ്വദേശിനിയായ വീട്ടമ്മ ചെറുവത്തൂരിലെ സ്വകാര്യാശുപത്രിക്കെതിരെ കാഞ്ഞങ്ങാട് ഡിവൈഎസ്പിക്ക് നൽകിയ പരാതിയിലാണ് തുടർ നടപടിയില്ലാത്തത്.

മടിവയലിലെ സ്റ്റിജീഷ്-ഷീബ ദമ്പതികളുടെ മകളും, കൂത്തുപറമ്പ് നിർമ്മലഗിരി കോളേജ് വിദ്യാർത്ഥിനിയുമായ ജിഷ്ണയ്ക്ക് ചെറുവത്തൂരിലെ സ്വകാര്യാശുപത്രിയിൽ നിന്നും നൽകിയ  കുത്തിവെപ്പ് മാറിയതിനെത്തുടർന്ന് ദേഹാസ്വാസ്ഥ്യമുണ്ടായിരുന്നു. മാർച്ച് 19-നാണ് തല കറക്കത്തെത്തുടർന്ന് ജിഷ്ണയെ ചെറുവത്തൂർ ദേശീയപാതയോരത്തെ ആശുപത്രിയിലെത്തിച്ചത്. ഇവിടെ നിന്നും നൽകിയ  കുത്തിവെപ്പിന് ശേഷം യുവതിയുടെ മുഖം വലിഞ്ഞുമുറുകുകയും, ശാരീരികാസ്വാസ്ഥ്യമുണ്ടാകുകയും ചെയ്തു.

പരിയാരം മെഡിക്കൽ കോളജിലെ ചികിത്സയ്ക്ക് ശേഷമാണ് ഇവരുടെ ആരോഗ്യനില ഭേദമായത്.  3 ദിവസത്തോളമാണ് ജിഷ്ണയ്ക്ക് പരിയാരം മെഡിക്കൽ കോളേജിൽ കഴിയേണ്ടി വന്നത്. പ്രസ്തുത വിഷയം ചൂണ്ടിക്കാട്ടി ആശുപത്രിക്കെതിരെ നടപടിയാവശ്യപ്പെട്ട് ജിഷ്ണയുടെ രക്ഷിതാക്കൾ കാഞ്ഞങ്ങാട് ഡിവൈഎസ്പിക്ക് നൽകിയ പരാതിയിൽ വിദ്യാർത്ഥിനിയുടെ മൊഴിയെടുത്തതിനപ്പുറം നടപടിയൊന്നുമുണ്ടായിട്ടില്ല.ഇതേത്തുടർന്നാണ് ജിഷ്ണ ആരോഗ്യമന്ത്രിക്ക് പരാതി നൽകി.

LatestDaily

Read Previous

ക്ലീൻ കാസർകോട് പ്രഖ്യാപിച്ചിട്ടും ജില്ല ക്ലീനായില്ല

Read Next

സർക്കാർ ഭൂമി കയ്യേറിയിട്ടില്ലെന്ന് സിപിഐ