നാട്ടുകാരുടെ ഇടപെടലിൽ തീപിടിത്തം ഒഴിവായി

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്:കോട്ടച്ചേരി റെയിൽവേ സ്റ്റേഷൻ റോഡിലെ കൂളിക്കാട് ഹാർഡ് വേഴ്സിലുണ്ടായ തീപ്പിടുത്തം നാട്ടുകാരുടെയും  അഗ്നിരക്ഷാസേനയുടെയും സമയോചിതമായ ഇടപെടലിനെത്തുടർന്ന് ദുരന്തമില്ലാതെ ഒഴിവായി. ഇന്നലെ ഉച്ചയ്ക്കാണ് കൂളിക്കാട് ഹാർഡ് വേഴ്സിൽ നിന്ന് തീയും പുകയുമുയരുന്നത് നാട്ടുകാർ കണ്ടത്.

തുടർന്ന് ഫയർഫോഴ്സിൽ വിവരമറിയിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് കടയുടെ മുൻവശത്തെ പൂട്ടുകൾ അടിച്ചുതകർത്ത് തീയണച്ച് വൻ ദുരന്തം ഒഴിവാക്കുകയായിരുന്നു. മൽസ്യമാർക്കറ്റിന് പിറകിലെ കാടുപിടിച്ച സ്ഥലത്ത് നിന്നുണ്ടായ തീയാണ് കടയിലേക്ക് പടർന്നുപിടിച്ചതെന്ന്  സംശയിക്കുന്നു.

Read Previous

വധശ്രമക്കേസിൽ ബി.ജെ.പി പ്രവർത്തകരെ കസ്റ്റഡിയിൽ വാങ്ങും

Read Next

നീലേശ്വരം സ്വദേശി ജോലി തട്ടിപ്പിനിരയായി