യുവാവ് പിടിയിൽ

സ്വന്തം ലേഖകൻ

തൃക്കരിപ്പൂർ: വിൽപ്പനയ്ക്കെത്തിച്ച എംഡിഎംഏ ലഹരി മരുന്നുമായി യുവാവ് പിടിയിൽ. ചന്തേര എസ്ഐ, എം.വി ശ്രീദാസിന്റെ നേതൃത്വത്തിൽ ഇന്നലെ സന്ധ്യയ്ക്ക് ഒളവറ കള്ള്ഷാപ്പിന് സമീപം നടന്ന പരിശോധനയിലാണ് മാടായി സ്വദേശിയായ യുവാവിന്റെ  പക്കൽ നിന്ന് 4.9 ഗ്രാം എംഡിഎംഏ പിടികൂടിയത്.

പഴയങ്ങാടി മാടായി എരിപ്രം അഫ്രാ മൻസിലിൽ ആരിസിന്റെ മകൻ എം. റിസ്്വാനെയാണ് 23, ചന്തേര എസ് ഐയും സംഘവും ലഹരി മരുന്നുമായി പിടികൂടിയത്. മയക്കു മരുന്ന് വിൽപ്പന ലക്ഷ്യമിട്ട് ഒളവറയിലെത്തിയതായിരുന്നു  യുവാവ്.

മാടായി സ്വദേശി അനൂപാണ് വിൽപ്പനക്കായി ലഹരി മരുന്നെത്തിച്ചതെന്ന് റിസ്്വാൻ പോലീസിനോട് വെളിപ്പെടുത്തി. യുവാവിനെതിരെ ചന്തേര പോലീസ് എൻഡിപിഎസ് ആക്ട് പ്രകാരം കേസെടുത്തു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Read Previous

സക്കാത്ത് ചോദിച്ചെത്തിയയാൾ പെൺകുട്ടിയെ കയറിപ്പിടിച്ചു

Read Next

വധശ്രമക്കേസിൽ ബി.ജെ.പി പ്രവർത്തകരെ കസ്റ്റഡിയിൽ വാങ്ങും