സ്കൂൾ വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു

സ്വന്തം ലേഖകൻ

ബേക്കൽ: ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന സ്കൂൾ വിദ്യാർത്ഥിനിയെ പ്രണയം നടിച്ച്  ലൈംഗിക പീഡനത്തിനിരയാക്കിയെന്ന പരാതിയിൽ യുവാവിനെതിരെ ബേക്കൽ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു. കരിവെള്ളൂർ കുണിയൻ സ്വദേശിയായ യുവാവാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് ലൈംഗിക പീഡനത്തിനിരയാക്കിയത്.

ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ തൊഴിലെടുക്കുന്ന കരിവെള്ളൂർ യുവാവ് പെൺകുട്ടിയെ പ്രണയം നടിച്ച് വശത്താക്കിയാണ് ലൈംഗിക പീഡനത്തിനിരയാക്കിയത്. പെൺകുട്ടിയുടെ പരാതിയിൽ യുവാവിനെതിരെ ബേക്കൽ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു.

Read Previous

ക്വട്ടേഷൻ ആക്രമണമെന്ന് പ്രവാസി

Read Next

സക്കാത്ത് ചോദിച്ചെത്തിയയാൾ പെൺകുട്ടിയെ കയറിപ്പിടിച്ചു