സക്കാത്ത് ചോദിച്ചെത്തിയയാൾ പെൺകുട്ടിയെ കയറിപ്പിടിച്ചു

സ്വന്തം ലേഖകൻ

ബേക്കൽ: ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കയറിപ്പിടിച്ച മലപ്പുറം വേങ്ങര സ്വദേശിക്കെതിരെ ബേക്കൽ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു. വീട്ടിൽ സക്കാത്ത് ചോദിച്ചെത്തിയ മലപ്പുറം വേങ്ങര സ്വദേശിയാണ് പെൺകുട്ടിയെ കയറിപ്പിടിച്ചത്. സംഭവ സമയത്ത് വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല.

പെൺകുട്ടി നിലവിളിച്ചതിനെത്തുടർന്ന് ഓടിക്കൂടിയ പരിസരവാസികളാണ് വേങ്ങര സ്വദേശി അബ്ദുൾ സാക്കിറാണ് 32, കയ്യോടെ പിടികൂടി ബേക്കൽ പോലീസിന് കൈമാറിയത്. തുടർന്ന് യുവാവിനെതിരെ ബേക്കൽ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു. അതിജീവിതയുടെ സ്വകാര്യത പരിഗണിച്ച് പോലീസ് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടില്ല.

Read Previous

സ്കൂൾ വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു

Read Next

യുവാവ് പിടിയിൽ