കവർച്ച ശ്രമത്തിനിടെ യുവാവ് പിടിയിൽ

ബേക്കൽ : പുരുഷന്മാർ പള്ളിയിൽ പോയ സമയം നോക്കി മരത്തിൽ കയറി വീട്ടിനകത്ത് കയറാനുള്ള ശ്രമത്തിനിടെ കവർച്ചക്കാരൻ പിടിയിൽ. പള്ളിക്കര കല്ലിങ്കാലിൽ ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. മുൻപ് പള്ളിക്കരയിൽ താമസിച്ചിരുന്ന ഇബ്രാഹിം ബാദുഷയെയാണ് 24, നാട്ടുകാർ പിടികൂടി ബേക്കൽ പോലീസിനെ ഏൽപ്പിച്ചത്.

കല്ലിങ്കാലിലെ ഹക്കീമിന്റെ വീട്ടിൽ കയറാനുള്ള ശ്രമത്തിനിടെയാണ് യുവാവ് പിടിയിലായത്. മരത്തിൽ കയറിയ ശേഷം ശിഖിരം വഴി വീട്ടിനകത്ത് കയറി വാതിൽ കുത്തി തുറക്കാനായിരുന്നു പരിപാടി. ഇതിനിടയിൽ യുവാവ് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. മരത്തിൽ നിന്നും വീണ യുവാവിനെ നാട്ടുകാർ ഓടിച്ചു പിടികൂടുകയായിരുന്നു. ബേക്കൽ ഇൻസ്പെക്ടർ യു.പി. വിപിൻ സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്ത് കേസെടുത്തു

Read Previous

കാഞ്ഞങ്ങാട്ട് വീണ്ടും നടപ്പാത കയ്യേറ്റം

Read Next

ബദിയടുക്കയിൽ പിടിച്ചെടുത്തത് 14 കോടിയുടെ നിരോധിത കറൻസി