യുവമോർച്ച മണ്ഡലം പ്രസിഡണ്ട് ഒളിവിൽ

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട്: വധശ്രമക്കേസ്സിലുൾപ്പെട്ട പ്രതികളെ വീട്ടിൽ ഒളിപ്പിച്ച കേസ്സിൽ പ്രതി ചേർക്കപ്പെട്ട യുവമോർച്ച കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് വൈശാഖ് ഒളിവിൽപ്പോയി. മാർച്ച് 17-ന് മാവുങ്കാൽ നെല്ലിത്തറ വളവിൽ വെട്ടേറ്റ പ്രവാസി പുല്ലൂർ കൊടവലത്തെ ചന്ദ്രൻ വധശ്രമക്കേസ്സിൽ പ്രതികളായ മേലടുക്കം പ്രശോഭ് 23, മൂലക്കണ്ടത്തെ  ശ്യാംകുമാർ 33, എന്നിവരെ മേലടുക്കത്തുള്ള വൈശാഖിന്റെ വീട്ടിൽ നിന്നാണ് ഇന്നലെ ഹൊസ്ദുർഗ് ഇൻസ്പെക്ടർ കെ.പി. ഷൈൻ അറസ്റ്റ് ചെയ്തത്.

പ്രതികൾ വൈശാഖിന്റെ വീട്ടിൽ ഒളിവിൽ കഴിയുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ ബലത്തിലാണ് പോലീസ് ഇന്നലെ വൈശാഖിന്റെ വീട്ടിൽക്കയറി രണ്ച് പ്രതികളെ പിടികൂടിയത് . ഭാര്യയോടൊപ്പം കോട്ടപ്പാറയിലേക്ക് ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന പ്രവാസിയായ കൊടവലം ചന്ദ്രനെ നെല്ലിത്തറ വളവിൽ വാഹനം തടഞ്ഞു നിർത്തിയാണ് കാൽ വെട്ടിയത്.ചന്ദ്രൻ ഗുരുതര നിലയിൽ മംഗളൂരു ആശുപത്രിയിലാണ്.

ഇന്ത്യൻ ശിക്ഷാ നിയമം 307 വധശ്രമക്കേസ്സിൽ ഉൾപ്പെട്ട പ്രതികൾക്ക് വീട്ടിൽ അഭയം നൽകിയതിനാണ് വൈശാഖിന്റെ പേരിൽ ഹോസ്ദുർഗ് പോലീസ്  ഇന്ന് കേസ്സെടുത്തത്. പോലീസ് ഇന്ന് രാവിലെ വൈശാഖിന്റെ വീട്ടിൽ തെരച്ചിൽ നടത്തിയെങ്കിലും, യുവമോർച്ചാ നേതാവ് വീട്ടിലുണ്ടായിരുന്നില്ല. വെട്ടേറ്റ പ്രവാസി ചന്ദ്രനും  പ്രതികളായ ആറു പേരും ബിജെപി ആർഎസ്എസ് പ്രവർത്തകരാണ്. ഗൾഫിൽ മദ്യക്കടത്ത് വ്യാപാരത്തിലുണ്ടായ തർക്കമാണ് ചന്ദ്രന് നേരെയുണ്ടായ വധശ്രമത്തിന് കാരണം.

LatestDaily

Read Previous

ഭാഷാ വൈവിധ്യങ്ങളുടെ ഒത്തുചേരൽ; മസ്ജിദുകളിലെങ്ങും ഇഫ്്താർ സംഗമങ്ങൾ

Read Next

വധശ്രമം : ബിജെപി പ്രവർത്തകർ അറസ്റ്റിൽ