അലഞ്ഞുതിരിഞ്ഞ സ്‌ത്രീക്കും കുഞ്ഞിനും ജനമൈത്രി  പോലീസിന്റെ കരുതൽ സ്പർശം

നീലേശ്വരം: പാതിരാവിൽ റോഡിൽ അലഞ്ഞുതിരിഞ്ഞ സ്‌ത്രീയേയും പിഞ്ചുകുഞ്ഞിനെയും നാട്ടിലെത്തിച്ച്‌ നീലേശ്വരം ജനമൈത്രി  പോലീസ്‌. തിങ്കളാഴ്ച രാത്രി 11 മണിയോടെ കടിഞ്ഞിമൂലയിൽ റോഡരികിലാണ്  സേലത്തെ മലരിനെയും 31, 10 മാസം പ്രായമുള്ള കുഞ്ഞിനേയും നീലേശ്വരം പോലീസ്‌ കണ്ടത്‌. 

പടന്നക്കാട്‌ വാടക ക്വാർട്ടേഴ്സിൽ താമസിച്ച് വീട്ടുജോലികൾ ചെയ്തിരുന്ന മലരിനെ ഭർത്താവ് ഉപേക്ഷിച്ച് പോയതോടെ വീട്ടിൽ നിന്നും ഇറങ്ങേണ്ടി വന്നു. രണ്ട് വീടുകളിൽ ജോലിക്ക് നിന്നെങ്കിലും കൈക്കുഞ്ഞുള്ളതിനാൽ എല്ലാവരും പറഞ്ഞ് വിട്ടു. തുടർന്നാണ്‌ അലഞ്ഞുതിരിയാൻ തുടങ്ങിയത്‌.

ഇരുവരെയും എസ്‌ഐ കെ രാമചന്ദ്രൻ,  ജനമൈത്രി ബീറ്റ് ഓഫീസർ എം ശൈലജ, സിവിൽ പോലീസ്‌ ഓഫീസർ കുഞ്ഞികൃഷ്ണൻ എന്നിവർ പടന്നക്കാട് സ്നേഹിതയിലെത്തിച്ച്‌ രാത്രി പാർപ്പിച്ചു. രാവിലെ സേലത്തുള്ള ബന്ധുക്കളുമായി ബന്ധപ്പെട്ടു. അവരുടെ നിർദേശപ്രകാരം ചൊവ്വാഴ്‌ച കാഞ്ഞങ്ങാട്‌  റെയിൽവേ സ്‌റ്റേഷനിലെത്തിച്ച്‌  ചെന്നൈ മെയിലിൽ നാട്ടിലേക്കയച്ചു. സീനിയർ സിവിൽ പോലീസ്‌ ഓഫീസർ എം ഷൈലജയും ഡ്രൈവർ പ്രഭേഷും ചേർന്നാണ്‌ റെയിൽവേ സ്റ്റേഷനിലെത്തിച്ചത്‌.

LatestDaily

Read Previous

സ്ത്രീവിരുദ്ധ പ്രസ്താവനയിൽ വെട്ടിലായി കെ. സുരേന്ദ്രൻ

Read Next

ആകാശത്തിലെ കൊള്ള