പോക്സോ കേസില്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

വടകര: വിദ്യാര്‍ത്ഥിനിക്ക് അശ്ലീല സന്ദേശം അയച്ച സ്കൂള്‍ പ്രിന്‍സിപ്പല്‍ പോക്സോ കേസില്‍ അറസ്റ്റില്‍. വടകര മടപ്പള്ളി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ ഓര്‍ക്കാട്ടേരി കണ്ടോത്ത്താഴെകുനി ബാലകൃഷ്ണനാണ് 53, അറസ്റ്റിലായത്.

നിരന്തരം അശ്ലീല വാട്സ് ആപ്പ് സന്ദേശമയച്ചതിനെത്തുടര്‍ന്ന് വിദ്യാര്‍ത്ഥിനി അധ്യാപികയുമായി തിങ്കളാഴ്ച്ച പരാതി നല്‍കുകയായിരുന്നു. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ സ്കൂളിലും പുറത്തും സംഘടിച്ചത് സംഘര്‍ഷത്തിനിടയാക്കി. ചോമ്പാല പോലീസ് സ്കൂളിലെത്തി പ്രിന്‍സിപ്പാളിനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെ കോടതി റിമാന്റ് ചെയ്തു.

Read Previous

തടവുപുള്ളിയുടെ കൈയ്യിൽ മൊബൈൽ ഫോൺ

Read Next

വിധവ ബലാത്സംഗത്തിനിരയായി