തടവുപുള്ളിയുടെ കൈയ്യിൽ മൊബൈൽ ഫോൺ

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട് : തടവുപുള്ളിയുടെ കയ്യിൽ നിന്നും മൊബൈൽ ഫോൺ കണ്ടെത്തിയ സംഭവത്തിൽ ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ ഹോസ്ദുർഗ്ഗ് പോലീസ് കേസെടുത്തു. ചെമ്മട്ടംവയൽ ജില്ലാ ജയിലിലെ തടവുപുള്ളി 24, തൃക്കരിപ്പൂരിലെ മുഹമ്മദ് സുഹൈലിന്റെ പക്കൽ നിന്നാണ് ജയിൽ അധികൃതർ മൊബൈൽ ഫോൺ കണ്ടെത്തിയത്. യുവാവ് കഞ്ചാവ് കേസിൽ പ്രതിയാണ്.

Read Previous

രാജപുരം പോലീസിനെതിരെ പ്രവാസി

Read Next

പോക്സോ കേസില്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍