നിർമ്മാണത്തിലിരിക്കുന്ന െകട്ടിടം തകർത്തു

സ്വന്തം ലേഖകൻ

മേൽപ്പറമ്പ് : കേരള മുസ്്ലീം ജമാഅത്ത് കമ്മിര്റിയുടെ നേതൃത്വത്തിൽ മേൽപ്പറമ്പിൽ നിർമ്മിക്കുന്ന കെട്ടിടം തകർത്തെന്നോ പരാതിയിൽ  മേൽപ്പറമ്പ് പോലീസ് പതിനാറുപേർക്കെതിരെ കേസെടുത്തു.

കേരള മുസ്്ലിം ജമാഅത്ത് മേൽപ്പറമ്പ് യൂണിറ്റ്  കമ്മിറ്റി സിക്രട്ടറി മുഹമ്മദ് ഷെരീഫിന്റെ 48, പരാതിയിൽ കൈനോത്തെ ഷിഹാബ്, മേൽപ്പറമ്പിലെ എം.എം. ഹനീഫ, സഹീർ വളപ്പിൽ, ഖാദർ വള്ളിയോട്, കണ്ടാലറിയാവുന്ന 12 പേർ എന്നിങ്ങനെ 16 പേർക്കെതിരെയാണ് മേൽപ്പറമ്പ് പോലീസ് കേസെടുത്തത്.

മാർച്ച് 22-ന് രാത്രി 11 മണിക്ക് കേരള മുസ്്ലീം ജമാഅത്ത് കമ്മിറ്റിയുടെ സ്ഥലത്ത് നിർമ്മിക്കുന്ന കെട്ടിടവും സിസിടിവി ക്യാമറയും ഫോക്കസ് ലൈറ്റുകളും തകർത്ത് രണ്ടര ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് പരാതി.

LatestDaily

Read Previous

സ്വകാര്യാശുപത്രിക്കെതിരെ ഡിവൈഎസ്പിക്ക് പരാതി

Read Next

വാഹന മോഷ്ടാവിനെ തിരിച്ചറിഞ്ഞു