ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
ബേക്കൽ : ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ ഇന്നലെ നടന്ന വാഹനമോഷണങ്ങളിലെ പ്രതിയെ തിരിച്ചറിഞ്ഞു. മോഷ്ടിച്ച വാഹനങ്ങളിൽ ഒരെണ്ണം മേൽപ്പറമ്പിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ വൈകുന്നേരം 4-45-നും 7 മണിക്കും ഇടയിലാണ് ഉദുമയിൽ നിന്നും പെരിയാട്ടടുക്കത്ത് നിന്നും രണ്ട് വാഹനങ്ങൾ മോഷണം പോയത്.
പെരിയാട്ടടുക്കത്ത് നിർത്തിയിട്ട പനയാൽ ആനന്ദഭവനിലെ കെ. മണികണ്ഠൻ നമ്പ്യാരുടെ 56, കെ.എൽ 60.കെ. 4695 നമ്പർ സ്കൂട്ടി ഉദുമയിലെ ഇന്ത്യൻ കോഫി ഹൗസിന് മുന്നിൽ നിർത്തിയിട്ട ഉദുമ ബാര മുക്കുന്നോത്തെ കെ.പി. സരിത രാജീവന്റെ 38, കെ.എൽ 60 പി. 9140 നമ്പർ സ്കൂട്ടി എന്നിവയാണ് കാണാതായത്. ഇരുവരും ബേക്കൽ പോലീസിൽ നൽകിയ പരാതിയിൽ കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് വാഹന മോഷ്ടാവ് ചട്ടഞ്ചാലിലെ നവാസാണെന്ന് കണ്ടെത്തിയത്.
നിർത്തിയിട്ട വാഹനങ്ങൾ മോഷ്ടിക്കുന്നത് വിനോദമാക്കിയ നവാസിനെതിരെ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ കേസ്സ് നിലവിലുണ്ട്. നിർത്തിയിട്ട വാഹനങ്ങൾ മോഷ്ടിച്ച ശേഷം അതിൽ യാത്ര െചയ്ത് ഇന്ധനം തീരുന്നിടത്ത് ഉപേക്ഷിച്ച് അടുത്ത വാഹനം മോഷ്ടിക്കുകയാണ് നവാസിന്റെ രീതി. സരിത രാജീവന്റെ കാണാതായ വാഹനം മേൽപ്പറമ്പിലാണ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. നവാസിന് വേണ്ടി ബേക്കൽ പോലീസ് വ്യാപകമായി തെരച്ചിലാരംഭിച്ചിട്ടുണ്ട്.